ജ​ന​പ്ര​തി​നി​ധി​ക​ൾ നി​സ്വാ​ർ​ഥ സേ​വ​നം കാ​ഴ്ച​വ​യ്ക്ക​ണം: മാ​ർ പെ​രു​ന്തോ​ട്ടം
Thursday, March 4, 2021 10:40 PM IST
ച​ങ്ങ​നാ​ശേ​രി: മ​നു​ഷ്യ​ബ​ന്ധ​ങ്ങ​ൾ അ​ടി​സ്ഥാ​ന​മാ​ക്കി നി​സ്വാ​ർ​ഥ സേ​വ​ന​ത്തി​ലൂ​ടെ മി​ക​ച്ച സേ​വ​നം കാ​ഴ്ച​വ​യ്ക്കാ​ൻ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കു സാ​ധി​ക്ക​ണ​മെ​ന്ന് ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം. ച​ങ്ങ​നാ​ശേ​രി സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യോ​ടു (ചാ​സ്)​ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രി​ൽ​നി​ന്നു ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കും ന​ഗ​ര​സ​ഭ​ക​ളി​ലേ​ക്കും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രെ ആ​ദ​രി​ക്കു​ന്ന​തി​നു ചാ​സ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ആ​ർ​ച്ച്ബി​ഷ​പ്.
ജ​ന​പ്ര​തി​നി​ധി​ക​ൾ ഭി​ന്ന​ത​യും വി​ഭാ​ഗീ​യ​ത​യും ഒ​ഴി​വാ​ക്കി അ​ർ​ഹ​ത​യു​ള്ള​വ​രെ സ​മ​യ​ബ​ന്ധി​ത​മാ​യി സ​ഹാ​യി​ക്കാ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ക​ണ​മെ​ന്നും മാ​ർ പെ​രു​ന്തോ​ട്ടം പ​റ​ഞ്ഞു.
68 ജ​ന​പ്ര​തി​നി​ധി​ക​ൾ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത് ആ​ദ​രം ഏ​റ്റു​വാ​ങ്ങി. വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ​ഫ് വാ​ണി​യ​പ്പു​ര​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചാ​സ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് ക​ള​രി​ക്ക​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് കു​ള​ത്തു​ങ്ക​ൽ, പ്രോ​ഗ്രാം ഡ​യ​റ​ക്ട​ർ ജോ​സ് പു​തു​പ്പ​ള്ളി, ഏ​റ്റു​മാ​നൂ​ർ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ ലൗ​ലി ജോ​ർ​ജ് പ​ടി​യ​റ, ച​ന്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ൻ​സി ജോ​ളി ക​ട്ട​പ്പു​റം, ച​ങ്ങ​നാ​ശേ​രി ന​ഗ​ര​സ​ഭ ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​ിറ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ എ​ൽ​സ​മ്മ ജോ​ബ്, ചാ​സ് പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ ജോ​ബി മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജ​ന​പ്ര​തി​നി​ധി സം​ഗ​മ​ത്തി​ൽ ഗ്രാ​മ​വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ പ​ങ്കി​നെ​ക്കു​റി​ച്ചു​ള്ള സം​വാ​ദ​വും സം​ഘ​ടി​പ്പി​ച്ചു.