കു​ട്ട​നാ​ട്ടി​ൽ വി​ള​വെ​ടു​പ്പും നെ​ല്ലു​സം​ഭ​ര​ണ​വും സ​ജീ​വ​മാ​യി
Friday, March 5, 2021 10:24 PM IST
മ​ങ്കൊ​ന്പ്: കു​ട്ട​നാ​ട്ടി​ൽ പു​ഞ്ച​കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പും നെ​ല്ലു​സം​ഭ​ര​ണ​വും സ​ജീ​വ​മാ​കു​ന്നു. എ​ന്നാ​ൽ പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യും രോ​ഗ​ബാ​ധ​യും മൂ​ലം വി​ള​വി​ൽ കു​റ​വ​നു​ഭ​വ​പ്പെ​ടു​ന്ന​ത് ക​ർ​ഷ​ക​ർ​ക്ക് ഇ​രു​ട്ട​ടി​യാ​യി. ഏ​ക​ദേ​ശം 1200 ഓ​ളം ഹെ​ക്ട​റി​ലെ സം​ഭ​ര​ണം പൂ​ർ​ത്തി​യാ​യ​പ്പോ​ൾ ആ​റാ​യി​ര​ത്തോ​ളം ട​ണ്‍ നെ​ല്ലു മാ​ത്ര​മാ​ണ് സം​ഭ​രി​ച്ചു ക​ഴി​ഞ്ഞി​ട്ടു​ള്ള​ത്. ഇ​ത്ത​വ​ണ 1, 70, 000 ട​ണ്‍ നെ​ല്ലു സം​ഭ​രി​ക്കാ​നാ​കു​മെ​ന്നാ​ണ് സ​പ്ലൈ​കോ പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്. വ​ൻ​തു​ക പാ​ട്ടം ന​ൽ​കി കൃ​ഷി​യി​റ​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്കാ​ണ് ഇ​ത്ത​വ​ണ​ത്തെ പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ൾ തി​രി​ച്ച​ടി​യാ​കു​ന്ന​ത്.

ഏ​ക്ക​റൊ​ന്നി​ന് 27000 മു​ത​ൽ 35000 വ​രെ പാ​ട്ടം ന​ൽ​കി​യാ​ണ് ഇ​ത്ത​രം ക​ർ​ഷ​ക​ർ കൃ​ഷി​യി​റ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തി​നു പു​റ​മെ ഏ​ക്കറൊ​ന്നി​ന് 25000 രൂ​പ വ​രെ സാ​ധാ​ര​ണ ഗ​തി​യി​ൽ കൃ​ഷി​ക്കു ചെ​ല​വു​വ​രും. കീ​ട​ബാ​ധ​യും ക​ള​ക​ളും കൂ​ടു​ത​ലാ​യി അ​നു​ഭ​വ​പ്പെ​ട്ട നി​ല​ങ്ങ​ളി​ൽ ചെ​ല​വു​ക​ൾ ഇ​തി​ലു​മ​ധി​ക​മാ​കും. ഇ​പ്പോ​ൾ വി​ള​വെ​ടു​പ്പാ​രം​ഭി​ച്ച​തോ​ടെ ഏ​ക്കൊ​റൊ​ന്നി​ന് ശ​രാ​ശ​രി 20 ക്വി​ന്‍റ​ൽ മാ​ത്ര​മാ​ണ് വി​ള​വു ല​ഭി​ച്ചി​ട്ടു​ള്ള​ത്. ചി​ല​യി​ട​ങ്ങ​ളി​ൽ 20 ക്വി​ന്‍റ​ലി​ൽ താ​ഴെ​യും വി​ള​വു ല​ഭി​ച്ച​വ​രു​ണ്ട്. നി​ല​വി​ൽ സ​പ്ലൈ​കോ സം​ഭ​രി​ക്കു​ന്ന ഒ​രു ക്വി​ന്‍റ​ൽ നെ​ല്ലി​ന് 2748 രൂ​പ മാ​ത്ര​മാ​ണ് ല​ഭി​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ ഒ​രേ​ക്ക​റി​ന് 20 ക്വി​ന്‍റ​ൽ എ​ന്ന ക​ണ​ക്കി​ൽ 55,000 രൂ​പ മാ​ത്ര​മേ ക​ർ​ഷ​ക​ർ​ക്കു ല​ഭി​ക്കു​ക​യു​ള്ളു. ഇ​ങ്ങ​നെ വ​രു​ന്പോ​ൾ കൃ​ഷി പാ​ട്ട​ക്ക​ർ​ഷ​ക​ർ​ക്ക് കൈ​പൊ​ള്ളു​ന്ന അ​നു​ഭ​വ​മാ​യി​ട്ടു​ണ്ട്.

മ​റ്റു​തൊ​ഴി​ലു​ക​ളി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ നാ​ലു​മാ​സ​ക്കാ​ല​ത്തെ ജോ​ലി​ക്കൂ​ലി ഒ​ന്നി​ച്ചു​ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പ​ല​രും പാ​ട്ട​ത്തി​നു നി​ല​മെ​ടു​ത്തു കൃ​ഷി​യി​റ​ക്കു​ന്ന​ത്. ഒ​രു കു​ടും​ബ​ത്തി​ലെ ര​ണ്ടു പേ​ർ കൃ​ഷി​പ്പ​ണി​ക​ൾ ചെ​യ്യാ​നു​ണ്ടെ​ങ്കി​ൽ ര​ണ്ടേ​ക്ക​റി​ലെ വ​രെ ജോ​ലി​ക​ൾ സ്വ​ന്ത​മാ​യി ചെ​യ്യാം. എ​ന്നാ​ൽ ഇ​ത്ത​വ​ണ​ത്തെ കു​റ​ഞ്ഞ​വി​ള​വ് ഇ​ത്ത​ര​ക്കാ​ർ​ക്കു ജേ​ലി​ക്കൂ​ലി പോ​ലും ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലേ​ക്കാ​ണ് എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും വാ​യ്പ​യെ​ടു​ത്തും സ്വ​ർ​ണം പ​ണ​യ​പ്പെ​ടു​ത്തി​യും മ​റ്റു​മാ​ണ് സാ​ധാ​ര​ണ​യാ​യി ഇ​ത്ത​രം ക​ർ​ഷ​ക​ർ കൃ​ഷി​യി​റ​ക്കു​ന്ന​ത്. കൃ​ഷി ന​ഷ്ട​മാ​യാ​ൽ ഇ​ത്ത​ര​ക്കാ​ർ കൂ​ടു​ത​ൽ ക​ട​ബാ​ധ്യ​ത​യി​ലേ​ക്കു നീ​ങ്ങു​ക​യും ചെ​യ്യും. ഇ​തി​നും പു​റ​മെ സ​പ്ലൈ​കോ​യ്ക്കു നെ​ല്ലു വി​റ്റ ക​ർ​ഷ​ക​ർ നെ​ല്ലു​വി​ല കി​ട്ടു​ന്ന​തി​നാ​യി മാ​സ​ങ്ങ​ളോ​ളം കാ​ത്തി​രി​ക്കേ​ണ്ട സാ​ഹ​ച​ര്യ​വും സാ​ധാ​ര​ണ​മാ​ണ്. ഇ​ത്ത​വ​ണ തെ​ര​ഞ്ഞെ​ടു​പ്പു സാ​ഹ​ച​ര്യ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ നെ​ല്ലു​വി​ല​യു​ടെ കാ​ര്യ​ത്തി​ൽ അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ ഏ​റെ​യാ​ണ്.