കോ​വി​ഡ്‌ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി സി​ഡാം
Wednesday, April 7, 2021 9:52 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ്‌ പ്ര​തി​രോ​ധ പ്ര​ചാ​ര​ണപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​പു​ല​പ്പെ​ടു​ത്തു​ന്ന ജ​ന​കീ​യ ആ​രോ​ഗ്യ കാ​മ്പ​യി​ൻ ന​ട​ത്താ​ൻ ലോ​കാ​രോ​ഗ്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ ചേ​മ്പ​ർ ഓ​ഫ്‌ മാ​നേ​ജ്മെന്‍റ് ആ​ൻ​ഡ്‌ ഡെ​വ​ല​പ്‌​മ​ന്‍റ് (സി​ഡാം) സം​ഘ​ടി​പ്പി​ച്ച ശി​ല്പ​ശാ​ല തീ​രു​മാ​നി​ച്ചു. സി​ഡാം ചെ​യ​ർ​മാ​ൻ പ്ര​ദീ​പ്‌ കൂ​ട്ടാ​ല ശി​ല്പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​സീ​ർ സ​ലാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​എ​ൻ.​പു​രം ശി​വ​കു​മാ​ർ, സ്ക​റി​യ ഒ.​ജെ, നാ​സ​ർ പ​ട്ട​രു​മ​ഠം, പി.​ അ​ശോ​ക​ൻ, പ്രി​ൻ​സ്‌ ലൂ​യി​സ്‌, അ​സീം വി.​ഐ, ന​സീ​ർ പു​ന്ന​യ്ക്ക​ൽ, ഫി​ലി​പ്പോ​സ്‌ ത​ത്തം​പ​ള്ളി, കെ.​പി. സാ​വി​ത്രി തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.

ന​മ​സ്കാ​രമ​ണ്ഡ​പം​ സ​മ​ർ​പ്പി​ച്ചു

അ​ന്പ​ല​പ്പു​ഴ:​ ഒ​രുകൂ​ട്ടം ഭ​ക്ത​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്ഷേ​ത്ര​ത്തി​ൽ നി​ർ​മി​ച്ച ന​മ​സ്കാ​ര മ​ണ്ഡ​പം സ​മ​ർ​പ്പി​ച്ചു.​ നീ​ർ​ക്കു​ന്നം ​ര​ക്തേ​ശ്വ​രി ക്ഷേ​ത്ര​ത്തി​ലാ​ണ് ആ​റാ​ട്ട് വ​ള്ളം ഉ​ട​മ നീ​ർ​ക്കു​ന്നം സ്വ​ദേ​ശി പ്ര​കാ​ശ് ബാ​ബു​വും സ​ഹ​പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് ന​മ​സ്കാ​രമ​ണ്ഡ​പം വ​ഴിപാ​ടാ​യി നി​ർ​മി​ച്ചു ന​ൽ​കി​യ​ത്. ആറു ല​ക്ഷം രൂ​പാ ചെ​ല​വി​ൽ ര​ണ്ടുവ​ർ​ഷം കൊ​ണ്ടാ​ണ് ന​മ​സ്കാ​രമ​ണ്ഡ​പ​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്.