കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി
Sunday, April 11, 2021 9:58 PM IST
ഹ​രി​പ്പാ​ട്: ക​രു​വാ​റ്റ പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡി​ൽ വോ​ൾ​ട്ടേ​ജ് ക്ഷാ​മം രൂ​ക്ഷ​മാ​യ​തോ​ടെ ക​രു​വാ​റ്റ വൈ​ദ്യു​തി ഭ​വ​നു മു​ന്പി​ൽ പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​ന്‍റെ നേ​ത്യ​ത്വ​ത്തി​ൽ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി. ഒ​ടു​വി​ൽ വൈ​ദ്യു​തി ജീ​വ​ന​ക്കാ​രെ​ത്തി ഉ​ച്ച​യോ​ടെ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം ക​ണ്ടെ​ത്തി.
ക​രു​വാ​റ്റ മം​ഗ​ല​ശ്ശേ​രി - കു​റ്റി​പ​റ​ന്പി​ൽ ഭാ​ഗ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി ക​ടു​ത്ത വൈ​ദ്യ​തി ക്ഷാ​മം നേ​രി​ടു​ക​യാ​യി​രു​ന്നു. ഏ​ക​ദേ​ശം 60 ൽ ​അ​ധി​കം വീ​ട്ടു​കാ​രു​ടെ ലൈ​റ്റു​ക​ളും ഫാ​നു​ക​ളും വോ​ൾ​ട്ടേ​ജ് ക്ഷാ​മം കാ​ര​ണം ഞെ​രു​ങ്ങി നി​ങ്ങു​ക​യാ​യി​രു​ന്നു. ചു​ട് ക​ടു​ത്ത​തോ​ടെ രോ​ഗ​ബാ​ധി​ത​രും കു​ട്ടി​ക​ൾ​ക്കും വീ​ടു​ക​ളി​ൽ കി​ട​ന്നു​റ​ങ്ങാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യും ക​ടു​ത്ത മാ​ന​സി​ന സ​മ്മ​ർ​ദ​ത്തി​ലു​മാ​യി​രു​ന്നു. വൈ​ദ്യു​തി ബോ​ർ​ഡ് അ​ധി​കാ​രി​ക​ൾ​ക്ക് പ​ല പ്രാ​വ​ശ്യം പ​രാ​തി ന​ൽ​കി​യി​ട്ടും പ്ര​ശ്ന പ​രി​ഹാ​രം ക​ണ്ടെ​ത്താ​ൻ ക​ഴി​യൊ​തെ വ​ന്ന​തോ​ടെ പ​ഞ്ചാ​യ​ത്ത് അം​ഗം പി.​ബി ബി​ജു​വി​ന്‍റെ നേ​ത്യ​ത്വ​ത്തി​ൽ നാ​ട്ടു​കാ​രും വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളി​ൽ​പ്പെ​ട്ട യു​വാ​ക്ക​ളും ക​രു​വാ​റ്റ വൈ​ദ്യു​തി ഭ​വ​നു മു​ൻ ന്പി​ൽ കു​ത്തി​യി​രു​പ്പ് സ​മ​രം ന​ട​ത്തു​ക​യാ​യി​രു​ന്നു.