വൈ​ശാ​ഖ മാ​സാ​ച​ര​ണ​ത്തി​നും അ​ഞ്ച​ന്പ​ല ദ​ർ​ശ​ന​ത്തി​നും ഒ​രു​ങ്ങി ദേ​വ​സ്വം​ബോ​ർ​ഡ്
Sunday, April 11, 2021 10:03 PM IST
ചെ​ങ്ങ​ന്നൂ​ർ: പ​ഞ്ച​പാ​ണ്ഡ​വ ക്ഷേ​ത്ര​ങ്ങ​ളി​ൽ വൈ​ശാ​ഖ​മാ​സാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡും പ​ഞ്ച​ദി​വ്യ​ദേ​ശ ദ​ർ​ശ​ൻ ഏ​കോ​പ​നസ​മി​തി​യും സം​യു​ക്ത​മാ​യി അ​ഞ്ച​ന്പ​ല ദ​ർ​ശ​ന​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. പു​ലി​യൂ​ർ സ​ത്ര​ത്തി​ൽ ന​ട​ന്ന യോ​ഗം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എ​ൻ. വാ​സു ഉ​ദ്ഘാ​ട​നം ചെ​യ്തു.
കോ​വി​ഡ് നി​യ​മ​ങ്ങ​ൾ പാ​ലി​ച്ചു മേ​യ് 12മു​ത​ൽ ജൂ​ണ്‍ 10വ​രെ വൈ​ശാ​ഖ മാ​സാ​ച​ര​ണം ന​ട​ത്തും. ക​ഴി​ഞ്ഞവ​ർ​ഷം തി​രു​വ​ൻ​വ​ണ്ടൂ​ർ ക്ഷേ​ത്ര​ത്തി​ൽ വൈ​ശാ​ഖ മാ​സാ​ച​ര​ണം തീ​രു​മാ​നി​ച്ചെ​ങ്കി​ലും കോ​വി​ഡ് മൂ​ലം ന​ട​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. തൃച്ചി​റ്റാ​റ്റ്, തൃപ്പു​ലി​യൂ​ർ, തി​രു​വാ​റന്മുള, തി​രു​വ​ൻ​വ​ണ്ടൂ​ർ, തൃ​ക്കൊ​ടി​ത്താ​നം എ​ന്നീ മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ങ്ങ​ളാണ് പ​ഞ്ച​പാ​ണ്ഡ​വ​ക്ഷേ​ത്ര​ങ്ങ​ൾ. തൃ​ച്ചി​റ്റാ​റ്റ് ക്ഷേ​ത്ര​സ​ന്നി​ധി​യി​ൽ നി​ന്നും രാ​വി​ലെ 6.30ന് ​ആ​ര​ംഭി​ച്ച് തൃ​പ്പു​ലി​യൂ​ർ മ​ഹാ​ക്ഷേ​ത്ര​സ​ന്നി​ധി​യി​ൽ സ​മാ​പി​ക്കു​ന്ന​ത​ര​ത്തി​ൽ മേ​യ് 12ന് ​വൈ​ശാ​ഖ മാ​സ​വി​ളം​ബ​ര ര​ഥ​യാ​ത്ര സം​ഘ​ടി​പ്പി​ക്കും. കോ​വി​ഡ് നി​യ​മ​ങ്ങ​ൾ പാ​ലി​ച്ച് പാ​ണ്ഡ​വീ​യ മ​ഹാ​വി​ഷ്ണു സ​ത്ര​ം പു​ലി​യൂ​രി​ൽ ന​ട​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ചു. പ​ഞ്ച​പാ​ണ്ഡ​വ​ക്ഷേ​ത്ര സ​മി​തി പ്ര​സി​ഡ​ന്‍റ് ബി. ​രാ​ധാ​കൃ​ഷ്ണ മേ​നോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബോ​ർ​ഡംഗം കെ.​എ​സ്. ര​വി, അ​സി. ക​മ്മീ​ഷ​ണ​ർമാ​രാ​യ എ​സ്. സു​ജീഷ്കു​മാ​ർ, കെ.​എ​സ്. ഗോ​പി​നാ​ഥ​ൻപി​ള്ള, എ.​സി. ശ്രീ​കു​മാ​രി, ചെ​ങ്ങ​ന്നൂ​ർ എ​ഒ അ​ജി​ത്കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.