ഹോ​ട്ട​ലു​ക​ൾ ഗ്രേ​ഡിം​ഗ് സ​ന്പ്ര​ദാ​യം അ​പ്രാ​യോ​ഗി​ക​മെ​ന്ന്
Sunday, April 11, 2021 10:03 PM IST
ആ​ല​പ്പു​ഴ: ഹോ​ട്ട​ലു​ക​ളെ ഗ്രേ​ഡു​ക​ൾ ന​ല്കി ത​രം​തി​രി​ക്കാ​നു​ള്ള ന​ട​പ​ടി ചെ​റു​കി​ട ഹോ​ട്ട​ൽ വ്യ​വ​സാ​യ​ത്തെ പാ​ടെ ത​ക​ർ​ക്കാ​നെ ഉ​പ​ക​രി​ക്കൂ​വെ​ന്ന് കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്ററ​ന്‍റ് അ​സോ​സി​യേ​ഷ​ൻ-​കെഎ​ച്ച്ആ​ർ​എ ജി​ല്ലാ ക​മ്മി​റ്റി. നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​വ​ർ​ധ​ന​യും വ്യാ​പാ​ര മാ​ന്ദ്യ​വും കാ​ര​ണം പ്ര​തി​സ​ന്ധി​യി​ലാ​യ ഹോ​ട്ട​ൽ മേ​ഖ​ല​യ്ക്ക് അ​നു​യോ​ജ്യ​മാ​യ പാ​ക്കേ​ജ് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും കോ​വി​ഡ് -19 നി​യ​ന്ത്ര​ണ​ങ്ങ​ൾ വീ​ണ്ടും ക​ടു​പ്പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ച് പ്ര​വ​ർ​ത്ത​ന ഇ​ള​വ് അ​നു​വ​ദി​ക്ക​ണ​മെ​ന്നും അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നാ​സ​ർ പി. ​താ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദി​ലീ​പ് സി. ​മൂ​ല​യി​ൽ, എ​സ്.​കെ. ന​സീ​ർ, ജോ​ർ​ജ് ചെ​റി​യാ​ൻ, ബോ​സ് എം.​എ. ക​രീം, റോ​യ് മ​ഡോ​ണ, മു​ഹ​മ്മ​ദ്കോ​യ എ​ബി​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.