കാ​യം​കു​ളം കെഎ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ സ​ർ​വീ​സ് മു​ട​ങ്ങു​ന്നു
Tuesday, April 13, 2021 10:21 PM IST
കാ​യം​കു​ളം: ഡ്രൈ​വ​ർ​മാ​രു​ടെ ക്ഷാ​മം മൂ​ലം കാ​യം​കു​ളം കെ എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ സ​ർ​വീ​സ് മു​ട​ക്കം പ​തി​വാ​യി. ഇ​തു​മൂ​ലം യാ​ത്ര​ക്കാ​ർ വ​ല​യു​ന്ന അ​വ​സ്ഥ​യാ​യി. കോ​വി​ഡി​ന് മു​ന്പ് 68 സ​ർ​വീ​സു​ക​ളാ​ണ് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ഡി​പ്പോ​യി​ൽ നി​ന്നും ഉ​ണ്ടാ​യി​രു​ന്ന​ത്. ലോ​ക്ക് ഡൗ​ണി​നുശേ​ഷം ഭാ​ഗി​ക​മാ​യി പ്രവർത്തനം പു​ന​രാ​രം​ഭി​ച്ച​പ്പോ​ൾ 30 മു​ത​ൽ 34 വ​രെ സ​ർ​വീ​സ് മാ​ത്ര​മേ ന​ട​ത്താ​ൻ സാ​ധി​ക്കു​ന്നു​ള്ളൂ.
ഡ്രൈ​വ​ർ​മാ​രു​ടെ കു​റ​വ് സ​ർ​വീ​സി​നെ ഭാ​ഗി​ക​മാ​യി ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. സ്റ്റേ ​ബസുക​ൾ പ​ല​തും രാ​ത്രി ഒ​ന്പ​ത​ര​യോ​ടെ സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ക്കും.
ക​ണ്ട​ക്ട​ർ​മാ​ർക്കു ക്ഷാ​മം ഇ​ല്ലെ​ങ്കി​ലും ഡ്രൈ​വ​ർ​മാ​രി​ല്ലാ​തെ ഡ്യൂ​ട്ടി ഷെ​ഡ്യൂ​ൾ ചെ​യ്യാ​ൻ എ​ങ്ങ​നെ സാ​ധി​ക്കു​മെ​ന്നാ​ണ് ഡി​പ്പോ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ചോ​ദി​ക്കു​ന്ന​ത്. ഓ​ർ​ഡി​ന​റി ബ​സു​ക​ൾ സ​ന്ധ്യ​യോ​ടെ സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ക്കു​ന്ന അ​വ​സ്ഥ​യാണ്. ദൂ​ര സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നു കാ​യം​കു​ളം കെഎ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ലെത്തി തീ​ര​ദേ​ശ​മേ​ഖ​ല​യി​ലേ​ക്കും കി​ഴ​ക്ക​ൻ മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും പോ​കേ​ണ്ട യാ​ത്ര​ക്കാ​രെ​യാ​ണ് ഇ​തേ​റെ ദു​രി​ത​ത്തി​ലാ​ക്കു​ന്ന​ത്. ദൂ​ര​യാ​ത്ര ക​ഴി​ഞ്ഞു വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു വ​രു​ന്ന​വ​ർ​ക്ക് ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സ് മാ​ത്ര​മാ​ണ് ആ​ശ്ര​യം.
ഈ ​ബ​സു​ക​ൾ യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന സ്റ്റോ​പ്പു​ക​ളി​ൽ നി​ർ​ത്താ​ത്ത​തു പ്ര​ശ്ന​ങ്ങ​ൾ​ക്കി​ട​യാ​ക്കു​ന്നു. യാ​ത്ര​ക്കാ​രും ബ​സ് ജീ​വ​ന​ക്കാ​രും ത​മ്മി​ൽ വാ​ക്കേ​റ്റ​ത്തി​നും ഇ​തു കാ​ര​ണ​മാ​കാ​റു​ണ്ട്.
കാ​യം​കു​ളം ഡി​പ്പോ​യി​ലേ​ക്ക് ആ​വ​ശ്യ​ത്തി​ന് ഡ്രൈ​വ​ർ​മാ​രെ നി​യ​മി​ച്ച് യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി കൈ​ക്കൊ​ള്ള​ണ​മെ​ന്നാ​ണു യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.