കു​ട്ട​നാ​ട്ടി​ലെ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ൾ ഉ​പ​രോ​ധി​ക്കു​ന്നു
Friday, April 16, 2021 10:13 PM IST
എ​ട​ത്വ: പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽനി​ന്നു കൊ​യ്തു ശേ​ഖ​രി​ച്ച നെ​ല്ലു സം​ഭ​രി​ക്കാ​തെ നൂ​റു​ക​ണ​ക്കി​നു ക്വി​ന്‍റ​ൽ നെ​ല്ല് കി​ളി​ർ​ത്ത് ന​ശി​ച്ചുപോ​കു​ന്നു. മോ​യി​സ്ച​റി​ന്‍റെ പേ​രി​ൽ ക്വി​ന്‍റ​ൽ ഒ​ന്നി​ന് പ​ത്തു​കി​ലോ അ​ധി​കം ആ​വ​ശ്യ​പ്പെ​ടു​ന്ന മി​ല്ലു​കാ​രു​ടെ പ​ക​ൽ​ക്കൊ​ള്ള​യാ​ണ് സം​ഭ​രി​ക്കാ​ത്ത​തി​ന്‍റെ പ്ര​ധാ​നകാ​ര​ണം. സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പു കൈ​കാ​ര്യം ചെ​യ്തി​രു​ന്ന മ​ന്ത്രി​ക്ക് സീ​റ്റ് കി​ട്ടാ​ഞ്ഞ​ത് വ​കു​പ്പും അ​നാ​ഥ​മാ​യ അ​വ​സ്ഥ​യി​ലാ​ണ്. ക​ർ​ഷ​ക​ർ​ക്കു​ണ്ടാ​യ ന​ഷ്ടം പ​രി​ഹ​രി​ച്ചു ക​ട​ക്കെ​ണി​യി​ൽ​നി​ന്നും ര​ക്ഷി​ക്ക​ണ​മെ​ന്നാവ​ശ്യ​പ്പെ​ട്ട് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ കു​ട്ട​നാ​ട്ടി​ലെ എ​ല്ലാ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളും മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മ​ിറ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​പ​രോ​ധി​ക്കു​മെ​ന്ന് കു​ട്ട​നാ​ട് സൗ​ത്ത് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വി.​കെ. സേ​വ്യ​ർ അ​റി​യി​ച്ചു.