ക​ള​ഞ്ഞു​കി​ട്ടി​യ പ​ണ​വും പാ​സ്ബു​ക്കും ഉ​ട​മ​യ്ക്ക് ന​ല്കി ഗൃ​ഹ​നാ​ഥ​ൻ മാ​തൃ​ക​യാ​യി
Saturday, April 17, 2021 10:29 PM IST
മ​ങ്കൊ​ന്പ്: ക​ള​ഞ്ഞു​കി​ട്ടി​യ പ​ണ​വും പാ​സ്ബു​ക്കും ഉ​ട​മ​യ്ക്കു തി​രി​കെ ന​ൽ​കി ഗൃ​ഹ​നാ​ഥ​ൻ മാ​തൃ​ക​യാ​യി. ച​ന്പ​ക്കു​ളം പു​ത്ത​ൻപ​റ​ന്പി​ൽ പി.​ജെ. മോ​നി​ച്ച​നാ​ണ് ത​നി​ക്കു കി​ട്ടി​യ പ​ണം ഉ​ട​മ​യെ ക​ണ്ടെ​ത്തി തി​രി​കെ ന​ൽ​കി​യ​ത്. ച​ന്പ​ക്കു​ളം ചേ​ന്നാ​ട്ടു​ക​ള​ത്തി​ൽ തോ​മ​സ് സ്ക​റി​യ​യ്ക്കാ​ണ് ന​ഷ്ട​മാ​യെ​ന്നു ക​രു​തി​യ പ​ണം തി​രി​കെ ല​ഭി​ച്ച​ത്. സ​ഹോ​ദ​ര പു​ത്ര​നു ഫീ​സ​ട​യ്ക്കു​ന്ന​തി​നാ​യാ​ണ് തോ​മ​സ് ച​ന്പ​ക്കു​ളം എ​സ്ബി​ഐ​യി​ൽ നി​ന്നും ഇ​ന്ന​ലെ പ​ണം പി​ൻ​വ​ലി​ച്ച​ത്. പാ​സ് ബു​ക്കും, ഇ​രു​പ​തി​നാ​യി​രം രൂ​പ​യു​മ​ട​ങ്ങു​ന്ന പൊ​തി വീ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ നെ​ടു​മു​ടി-​പ​ഞ്ചാ​യ​ത്ത് ഫി​നി​ഷിം​ഗ് പോ​യി​ന്‍റ് റോ​ഡി​ൽ വ​ച്ചു കൈ​മോ​ശം വ​ന്നു. അ​തു​വ​ഴി വ​ന്ന മോ​നി​ച്ച​നാ​ണ് പ​ണ​മ​ട​ങ്ങു​ന്ന പൊ​തി ല​ഭി​ച്ച​ത്. പാ​സ് ബു​ക്കി​ലു​ണ്ടാ​യി​രു​ന്ന വി​ലാ​സം നോ​ക്കി പ​ണ​ത്തി​ന്‍റെ ഉ​ട​മ​യെ മ​ന​സി​ലാ​ക്കി. തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്തം​ഗം സോ​ഫി​യാ​മ്മ മാ​ത്യു​വി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ​ണ​മ​ട​ങ്ങു​ന്ന പൊ​തി ഉ​ട​മ​യാ​യ തോ​മ​സി​നു കൈ​മാ​റി. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് സ്കൂ​ട്ട​ർ യാ​ത്ര​യ്ക്കി​ടെ അ​ഞ്ചു പ​വ​ൻ സ്വ​ർ​ണ​മ​ട​ങ്ങു​ന്ന ബാ​ഗ് മോ​നി​ച്ച​നു ന​ഷ്ട​മാ​യി​രു​ന്നെ​ങ്കി​ലും അ​തു ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.