കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് ര​ണ്ടു​കോ​ടി അ​നു​വ​ദി​ച്ച് ജി​ല്ലാ പ​ഞ്ചാ​യ​ത്ത്
Wednesday, April 21, 2021 10:57 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​ാത​ല കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഏ​കോ​പ​ന​ത്തി​നാ​യി ഹെ​ൽ​പ്പ് ഡെ​സ്ക് സം​വി​ധാ​നം ആ​രം​ഭി​ച്ച് ജി​ല്ലാ പ​ഞ്ചാ​യ​ത്ത്. ജെ​ൻ​ഡ​ർ പാ​ർ​ക്കി​ൽ ആ​രം​ഭി​ച്ച കോ​വി​ഡ് ഹെ​ൽപ് ഡെ​സ്ക് സം​വി​ധാ​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ജേ​ശ്വ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ എ.​എം. ആ​രി​ഫ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല​യി​ൽ മാ​തൃ​കാ​പ​ര​മാ​യ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ന്നു വ​രു​ന്ന​തെ​ന്നും പ​ഞ്ചാ​യ​ത്ത് -മു​നി​സി​പ്പ​ൽ ത​ല ജാ​ഗ്ര​താ സ​മി​തി​ക​ൾ വ​ഴി ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്ത​ണ​മെ​ന്നും എം​പി പ​റ​ഞ്ഞു.
എ​ല്ലാ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ആ​യു​ർ​വേ​ദ, ഹോ​മി​യോ ആ​ശു​പ​ത്രി​ക​ളി​ൽ രോ​ഗ പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധി​പ്പി​ക്കാ​നു​ള്ള മ​രു​ന്നു​ക​ൾ വി​ത​ര​ണം ആ​രം​ഭി​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി കെ.​ജി. രാ​ജേ​ശ്വ​രി പ​റ​ഞ്ഞു. കോ​വി​ഡ് 19 ര​ണ്ടാം​ഘ​ട്ട വ്യാ​പ​നം രൂക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം സാ​നി​റ്റൈ​സ​ർ, മാ​സ്ക്, ടെ​സ്റ്റ് കി​റ്റ് തു​ട​ങ്ങി 18 അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നാ​യാ​ണ് ര​ണ്ടു കോ​ടി രൂ​പ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച​തെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.
ഹെ​ൽ​പ്പ് ഡെ​സ്ക് ന​ന്പ​റി​ൽ 0477- 2962496 രാ​വി​ലെ പ​ത്തു മ​ണി മു​ത​ൽ അ​ഞ്ചു​വ​രെ വി​ളി​ക്കാ​വു​ന്ന​താ​ണ്. കോ​വി​ഡ്-19 രോ​ഗി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ, സി​എ​ഫ്എ​ൽ​ടി സി ​ക​ളി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ച് ജി​ല്ലാ ത​ല​ത്തി​ൽ പ​രി​ഹാ​രം കാ​ണേ​ണ്ട വി​ഷ​യ​ങ്ങ​ൾ​ക്ക് 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​യ 9496571269 എ​ന്ന എ​മ​ർ​ജ​ൻ​സി ന​ന്പ​റി​ലും വി​ളി​ക്കാം.
അ​ഞ്ചു കൗ​ണ്‍​സി​ല​ർ​മാ​ർ, അ​ഞ്ചു കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ, അ​ഞ്ചു സാ​ക്ഷ​ര​താ പ്രേ​ര​ക് എ​ന്നി​ങ്ങ​നെ 15 പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഹെ​ൽപ് ഡെ​സ്കി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. യോ​ഗ​ത്തി​ൽ ഡെ​പ്യൂ​ട്ടി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ ​അ​നു വ​ർ​ഗീ​സ്, ജി​ല്ലാ മി​ഷ​ൻ കു​ടും​ബ​ശ്രീ കോ​ഡി​നേ​റ്റ​ർ പ്ര​ശാ​ന്ത് ബാ​ബു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡി​ംഗ് ക​മ്മ​ിറ്റി ചെ​യ​ർ​മാന്മാർ, സെ​ക്ര​ട്ട​റി കെ. ​ആ​ർ. ദേ​വ​ദാ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.