ഹ​രി​പ്പാ​ട് ഫാം ​ടൂ​റി​സം ഇ​ഴ​യു​ന്നു
Thursday, April 22, 2021 9:49 PM IST
ഹ​രി​പ്പാ​ട്: ഹ​രി​പ്പാ​ട് ഫാം ​ടൂ​റി​സം പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​നം അ​വ​സാ​ന​ഘ​ട്ട​ത്തി​ലെ​ത്തി​യ​പ്പോ​ൾ ഇ​ഴ​യു​ന്ന​താ​യി പ​രാ​തി. വീ​യ​പു​ര​വും ഹ​രി​പ്പാ​ടും ഒ​ന്നാ​കു​ന്ന വെ​ള്ളം​കു​ള​ങ്ങ​ര​യി​ൽനി​ന്നും ഏ​താ​നം മീ​റ്റ​ർ ദൂ​ര​ത്തി​ലാ​ണ് ഫാം ​ടൂ​റി​സം പ​ദ്ധ​തി ന​ട​പ്പാ​കു​ന്ന​ത്. നെ​ൽ​പ്പു​ര​ക്ക​ട​വി​ൽ ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​ഭ്യ​ന്ത​ര​മ​ന്ത്രിയാ​യി​രി​ക്കെ​യാ​ണ് പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്.

ഏ​താ​നും മാ​സ​ങ്ങ​ളാ​യി പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യു​ള്ള നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​ഴ​യു​ക​യാ​ണെ​ന്ന ആ​ക്ഷേ​പ​വു​മാ​യി പ്ര​ദേ​ശ​വാ​സി​ക​ൾ രം​ഗ​ത്തു​ണ്ട്. തോ​ടി​ന് ആ​ഴം​കൂ​ട്ടാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ വ​സ്തു​വി​രി​ക്കു​ന്ന വ​ട​ക്കു​ഭാ​ഗ​ത്ത് പാ​ർ​ശ്വ​ഭി​ത്തി കെ​ട്ടി​യി​ട്ടു​മി​ല്ല. അ​തു​പോ​ലെ ക​ട​വി​ലെ പ​ടി​ക​ൾ​കെ​ട്ടാ​ത്ത നി​ല​യി​ലു​മാ​ണ്. പോ​ള​ക​ൾ​കൊ​ണ്ട് നി​റ​ഞ്ഞ തോ​ടും ജ​ല​വാ​ഹ​ന​ങ്ങ​ളു​ടെ പ്ര​യാ​ണ​ത്തി​നു ത​ട​സ​മാ​ണ്. ഈ ​വ​ക​പോ​രാ​യ്മ​ക​ൾ ബ​ന്ധ​പ്പെ​ട്ട​വ​രെ ബോ​ധ്യ​പ്പെ​ടു​ത്തി​യെ​ങ്കി​ലും പ്ര​ശ്ന​പ​രി​ഹാ​രം ഉ​ട​നെ ഉ​ണ്ടാ​കു​മെ​ന്നാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​ർ ന​ൽ​കു​ന്ന സൂ​ച​ന.

പേ​രു​പോ​ലെ​ത​ന്നെ തി​രു​വി​താം​കൂ​റി​ന്‍റെ നെ​ൽ​പ്പു​ര​യാ​യി​രു​ന്നു നെ​ൽ​പ്പു​ര​ക്ക​ട​വ്. സ​മീ​പ​ത്ത് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ റ​സ്റ്റ് ഹൗ​സ് ത​ല​യെ​ടു​പ്പോ​ടെ നി​ൽ​ക്കു​ന്നു. പാ​ട​ത്തേ​ക്ക് ന​ട​ന്നി​റ​ങ്ങി കാ​ഴ്ച കാ​ണാ​നു​ത​കു​ന്ന വി​ധ​ത്തി​ലാ​ണ് പ​ദ്ധ​തി​യു​ടെ രൂ​പ​ക​ല്പ​ന.

രാ​ജ​ഭ​ര​ണ​കാ​ല​ത്ത് കെ​ട്ടു​വ​ള്ള​ങ്ങ​ൾ​ക്ക് വ​ഴി​കാ​ട്ടി​യാ​യി​രു​ന്ന വി​ള​ക്കു​മ​ര​ത്തി​ന്‍റെ ശേ​ഷി​പ്പ് ഇ​ന്നും​നി​ല​നി​ൽ​ക്കു​ന്നു. നെ​ൽ​പ്പു​ര​ക്ക​ട​വി​ൽ ര​ണ്ടു​കോ​ടി​രൂ​പ ചെ​ല​വി​ട്ടാ​ണ് ഫാം​ടൂ​റി​സം ന​ട​പ്പാ​ക്കു​ന്ന​ത്. നി​ർ​മി​തി​ക്കാ​ണ് നി​ർ​മാ​ണ​ചു​മ​ത​ല. വി​ശാ​ല​മാ​യ പാ​ട​ശേ​ഖ​ര​ങ്ങ​ളും ചെ​റു​തോ​ടു​ക​ളും ആ​റു​ക​ളും പാ​ട​ത്തി​ന്‍റെ ഓ​ര​ത്തു കു​ല​ക​ളാ​യി നി​ൽ​ക്കു​ന്ന തെ​ങ്ങു​ക​ളും മ​ര​ങ്ങ​ളും അ​വ​യു​ടെ പ​ച്ചപ്പും പ​ദ്ധ​തി​യു​ടെ പ്രൗ​ഢി വി​ളി​ച്ച​റി​യി​ക്കും.

സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി​ക്ഷേ​ത്ര​ത്തി​ലെ പ്ര​തി​ഷ്ഠ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​സ്ഥ​ല​മാ​ണ് നെ​ൽ​പ്പു​ര​ക്ക​ട​വ്. കാ​യം​കു​ളം കാ​യ​ലി​ൽ നി​ന്നു​കി​ട്ടി​യ വി​ഗ്ര​ഹ​വു​മാ​യി വ​ള്ള​ത്തി​ലെ​ത്തി​യ നാ​ട്ടു​കാ​ർ ക​ര​തൊ​ട്ട​ത് നെ​ൽ​പ്പു​ര​ക്ക​ട​വി​ലാ​ണെ​ന്നാ​ണ് വി​ശ്വാ​സം. ക്ഷേ​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പാ​യി​പ്പാ​ട് വ​ള്ളം​ക​ളി​ക്കു മു​ന്പ് തു​ഴ​ച്ചി​ൽ​ക്കാ​ർ നെ​ൽ​പ്പു​ര​ക്ക​ട​വു​വ​രെ വ​ള്ള​ത്തി​ൽ വ​രാ​റു​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന് വ​ഞ്ചി​പ്പാ​ട്ടും​പാ​ടി ക്ഷേ​ത്ര​ദ​ർ​ശ​നം ന​ട​ത്തും. അ​ങ്ങ​നെ ക്ഷേ​ത്ര​ച​രി​ത്ര​വു​മാ​യി ഏ​റെ​ബ​ന്ധ​മു​ള്ള പ്ര​ദേ​ശം വി​നോ​ദ​സ​ഞ്ചാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി വി​ക​സി​പ്പി​ക്കാ​നു​ള്ള പ​ദ്ധ​തി​യാ​ണ് വി​ഭാ​വ​നം ചെ​യ്ത​ത്. ഇ​തി​നാ​യി നെ​ൽ​പ്പു​ര​ക്ക​ട​വി​ലെ പു​രാ​ത​ന​മാ​യ ക​ട​വ് പു​ന​രു​ദ്ധ​രി​ച്ചു. അ​വി​ടെ​നി​ന്ന് 200 മീ​റ്റ​റോ​ളം നീ​ള​ത്തി​ൽ ന​ട​വ​ഴി നി​ർ​മി​ക്കു​ക​യും കാ​ഴ്ച കാ​ണാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. നെ​ൽ​പ്പു​ര​ക്ക​ട​വി​ന്‍റെ​യും ഹ​രി​പ്പാ​ടി​ന്‍റെ​യും ച​രി​ത്രം​പ​റ​യു​ന്ന മ്യൂ​സി​യം ഇ​തി​നൊ​പ്പം സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. പി​ന്നീ​ട്, ഇ​തു​മാ​റ്റി ന​ഗ​ര​സ​ഭ​യു​ടെ ചു​മ​ത​ല​യി​ൽ ഹെ​ൽ​ത്ത് ക്ല​ബും പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കാ​യി വോ​ളി​ബോ​ൾ​കോ​ർ​ട്ടും നി​ർ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. നെ​ൽ​പ്പു​ര​ക്ക​ട​വി​ലേ​ക്കു​ള്ള​വ​ഴി പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പ് ടൈ​ൽ​പാ​കി​യി​ട്ടു​ണ്ട്.

ശി​ക്കാ​ര വ​ള്ള​ങ്ങ​ളി​ൽ വ​യ​ലു​ക​ൾ ക​ണ്ടു സ​ഞ്ച​രി​ക്കു​ന്ന ഫാം ​സ​ർ​ക്യൂ​ട്ടും ന​ട​പ്പാ​ക്കു​മെ​ന്നും പ​റ​യു​ന്നു. നെ​ൽ​പ്പു​ര ക​ട​വി​ൽ ബോ​ട്ടു​ജെ​ട്ടി​യും ടി​ക്ക​റ്റ് കൗ​ണ്ട​റും സ്ഥാ​പി​ച്ചു. ക​ട​വി​ൽ നി​ന്നു ബോ​ട്ട് ജെ​ട്ടി​യി​ലേ​ക്കു​ള്ള വ​ഴി ടൈ​ൽ പാ​കി. വ​ശ​ങ്ങ​ളി​ൽ സ്റ്റീ​ൽ വേ​ലി നി​ർ​മി​ച്ചു. ക​ട​വി​ലേ​ക്കു​ള്ള പ​ട​വു​ക​ൾ പു​ന​ർ​നി​ർ​മി​ച്ചു. പ​ണ്ടു നെ​ൽ​പ്പു​ര​ക​ൾ ഉ​ണ്ടാ​യി​രു​ന്ന സ്ഥ​ല​ത്ത് ജിം​നേ​ഷ്യം, സ്പോ​ർ​ട്സ് ക്ല​ബ് എ​ന്നി​വ സ്ഥാ​പി​ക്കു​ന്ന ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​യി. അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽ നി​ന്നു നെ​ൽ​പ്പു​ര ക​ട​വി​ലേ​ക്കു​ള്ള തോ​ടി​ന്‍റെ ആ​ഴം കൂ​ട്ട​ൽ, വോ​ളി​ബോ​ൾ കോ​ർ​ട്ട്, പാ​യ​ൽ നീ​ക്ക​ൽ എ​ന്നി​വ ഇ​നി പൂ​ർ​ത്തീ​ക​രി​ക്കാ​നു​ണ്ട്.