കോ​വി​ഡ് ടെ​സ്റ്റ് ഫ​ലം വൈ​കി​പ്പി​ച്ച് മൃ​ത​ശ​രീ​ര​ങ്ങ​ളോ​ട് അ​നാ​ദ​ര​വ് കാ​ട്ടു​ന്നു​വെ​ന്ന്
Thursday, April 22, 2021 9:49 PM IST
അ​ന്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മ​ര​ണ​പ്പെ​ടു​ന്ന​വ​രു​ടെ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​നാ ഫ​ലം ര​ണ്ടും മൂ​ന്നും ദി​വ​സ​ങ്ങ​ൾ വൈ​കി​പ്പി​ച്ച് മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ ന​ട​ത്തു​ന്ന​ത് ത​ട​സ​പ്പെ​ടു​ത്തു​ന്ന​ത് സാ​ധാ​ര​ണ സം​ഭ​വ​മാ​യി മാ​റു​ന്ന​താ​യി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സി. ​പ്ര​ദീ​പ് ആ​രോ​പി​ച്ചു. ഇ​തു മൃ​ത​ദേ​ഹ​ങ്ങ​ളോ​ടു​ള്ള അ​നാ​ദ​ര​വാ​ണ്. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ലാ​ബി​ന്‍റെ പ്ര​വ​ർ​ത്ത​നം പേ​രി​നു മാ​ത്ര​മാ​യി​രി​ക്കു​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സയി​ലെ​ത്തു​ന്ന​വ​രി​ൽ കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തു​ന്ന അ​തേ ലാ​ഘ​വ​ത്തോ​ടെ​യും സ​മ​യ​മെ​ടു​ത്തു​മാ​ണ് മ​ര​ണ​മ​ട​ഞ്ഞ​വ​രി​ലും അ​ധി​കൃ​ത​ക​രു​ടെ സ​മീ​പ​നം. ഇ​ത് ബ​ന്ധു​ക്ക​ൾ​ക്കും നാ​ട്ടു​കാ​ർ​ക്കു​മു​ണ്ടാ​ക്കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ വ​ള​രെ വ​ലു​താ​ണ്. മ​ര​ണ​മ​ട​യു​ന്ന​വ​രി​ൽ ന​ട​ത്തു​ന്ന കോ​വി​ഡ് ടെ​സ്റ്റി​ന്‍റെ ഫ​ലം എ​ത്ര​യും വേ​ഗം ന​ൽ​കു​ന്ന​തി​നു​ള്ള അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സി. ​പ്ര​ദീ​പ് ആ​വ​ശ്യ​പ്പെ​ട്ടു.