കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്ക​ണം
Thursday, April 22, 2021 9:52 PM IST
തു​റ​വൂ​ർ: ജി​ല്ല​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ എ​ല്ലാ താ​ലൂ​ക്ക് ഹോ​സ്പി​റ്റ​ലു​ക​ളി​ലും ഇ​ത​ര ചി​കി​ത്സ​യോ​ടൊ​പ്പം കോ​വി​ഡ് രോ​ഗി​ക​ളെ​ക്കൂ​ടി ചി​കി​ത്സി​ക്കാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ൽ ഹൈ​ബ്രീ​ഡ് ആ​ശു​പ​ത്രി​യാ​ക്ക​ണ​മെ​ന്നും ജി​ല്ല​യി​ലെ എ​ല്ലാ പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളു​ടെ​യും മേ​ൽ​നോ​ട്ട​ത്തി​ൽ കോ​വി​ഡ് രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കു​വാ​നും രോ​ഗി​ക​ൾ​ക്കാ​വ​ശ്യ​മാ​യ വാ​ക്സി​ൻ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ എ​ത്തി​ച്ച് വാ​ക്സി​ൻ ക്ഷാ​മം പ​രി​ഹ​രി​ക്ക​ണ​മെ​ന്നും കേ​ര​ള കോ​ൺ​ഗ്ര​സ്‌ ആ​ല​പ്പു​ഴ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ബെ​ന്നി വേ​ല​ശേ​രി ആ​വ​ശ്യ​പ്പെ​ട്ടു.

വാ​ക്സി​ൻ ക്ഷാ​മം
പ​രി​ഹ​രി​ക്ക​ണ​മെ​ന്ന്

തു​റ​വൂ​ർ: കേ​ര​ള​ത്തി​ലെ വാ​ക്സി​ൻ ക്ഷാ​മം അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജേ​ക്ക​ബ് അ​രൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള​ത്തി​ന് ആ​വ​ശ്യ​മാ​യി​ട്ടു​ള്ള വാ​ക്സി​നു​ക​ൾ എ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് പ്ര​ധാ​ന​മ​ന്ത്രി​ക്കും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി​ക്കും അ​രൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ഫാ​ക്സ് അ​യ​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. വി​ജ​യ് വാ​ല​യി​ൽ, നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​യി ച​ക്കും​ങ്കേ​രി, ജോ​ർ​ജ് ജോ​സ​ഫ്, സാ​ൽ​വി, ജോ​യി എ​ഴു​പു​ന്ന എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.