സ​ർ​ക്കാ​ർ സം​വി​ധാ​നം വൈ​കി ; പു​ത്ത​ൻ​കാ​വ് -പി​ര​ള​ശേ​രി റോ​ഡി​ൽ പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഓ​ട​യ്ക്ക് സ്ലാ​ബു​ക​ൾ സ്ഥാ​പി​ച്ചു
Saturday, May 8, 2021 10:23 PM IST
ചെ​ങ്ങ​ന്നൂ​ർ: സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ വൈ​കി​യ​തി​നെത്തുട​ർ​ന്ന് അ​പ​ക​ടമൊഴി​വാ​ക്കാ​ൻ വ​നി​താ കൗ​ണ്‍​സി​ല​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഓ​ട​യ്ക്കു മു​ക​ളി​ൽ സ്ലാ​ബു​ക​ൾ സ്ഥാ​പി​ച്ചു. പു​ത്ത​ൻ​കാ​വ്-​പി​ര​ള​ശേ​രി റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ പ​തി​വാ​യി വീ​ണ് അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന ഓ​ട​യ്ക്കു മു​ക​ളി​ലാ​ണ് കൗ​ണ്‍​സി​ല​ർ മി​നി സ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​ത്ത​ൻ​കാ​വ് ന​മ്മ​ൾ യു​വ​ജ​ന കൂ​ട്ടാ​യ്മ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സ്ലാ​ബു​ക​ൾ സ്ഥാ​പി​ച്ച​ത്. വാ​ഹ​ന​ങ്ങ​ൾ ഓ​ട​യി​ൽ വീ​ണ് അ​പ​ക​ട​ങ്ങ​ളു​ണ്ടാ​കു​ന്നു എ​ന്നു കാ​ണി​ച്ച് മി​നി സ​ജ​ൻ ഒ​രുമാ​സം മു​ന്പു മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ, പൊ​തു​മ​രാ​മ​ത്ത് നി​ര​ത്തു വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​ർ, ചെ​ങ്ങ​ന്നൂ​ർ അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ എ​ന്നി​വ​ർ​ക്കു പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. ഇ​തേത്തുട​ർ​ന്ന് എം.​സി. റോ​ഡി​ലെ ന​ട​പ്പാ​ത നി​ർ​മാ​ണ​ത്തെ തു​ട​ർ​ന്ന് നീ​ക്കി​യ സ്ലാ​ബു​ക​ൾ ഇ​തി​നാ​യി വി​ട്ടുന​ൽ​ക​ണ​മെ​ന്ന് കാ​ണി​ച്ച് ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി എ​ൻ. നാ​രാ​യ​ണ​ൻ മു​ഖേ​ന കെഎ​സ്ടിപി കൊ​ട്ടാ​ര​ക്ക​ര ഡി​വി​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​ർ​ക്ക് ക​ത്തു​ന​ൽ​കി​യി​രു​ന്നു.
ഇ​തേ​ത്തു​ട​ർ​ന്ന് സ്ലാ​ബു​ക​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കാം എ​ന്നു കെഎസ്ടിപി അ​റി​യി​ച്ചി​രു​ന്നു. പു​ത്ത​ൻ​കാ​വ് ന​മ്മ​ൾ യു​വ​ജ​ന കൂ​ട്ടാ​യ്മ പ്ര​വ​ർ​ത്ത​ക​ർ കെഎസ് ടിപി​യു​ടെ കു​ള​ന​ട​യി​ലെ ഗോ​ഡൗ​ണി​ൽ പോ​യി ലോ​റി​യി​ൽ സ്ലാ​ബു​ക​ൾ സ്ഥ​ല​ത്തെ​ത്തി​ച്ചു ശ്ര​മ​ദാ​ന​മാ​യി സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു.

സ്ലാ​ബ് എ​ടു​ക്കു​ന്ന​തി​നാ​യു​ള്ള വാ​ഹ​ന​ത്തി​ന്‍റെ കൂ​ലി സ​മീ​പ​വാ​സി​യാ​യ പു​ത്ത​ൻ​കാ​വ് പൊ​യ്ക​യി​ൽ ജോ​ർ​ജ് ജോ​സ​ഫ് ന​ൽ​കി. പോ​ലീ​സി​ൽ നി​ന്നും പൊ​തു​മ​രാ​മ​ത്തു നി​ര​ത്തു വി​ഭാ​ഗ​ത്തി​ൽനി​ന്നും സ്ലാ​ബു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നാ​യു​ള്ള അ​നു​മ​തി നേ​ര​ത്തെ വാ​ങ്ങി​യി​രു​ന്നു. വാ​ഹ​ന​ങ്ങ​ൾ ഓ​ട​യി​ൽ വീ​ഴാ​ത്ത വി​ധം സ്ലാ​ബു​ക​ൾ ഓ​ട​യ്ക്കു മു​ക​ളി​ൽ സ്ഥാ​പി​ച്ചു. കൗ​ണ്‍​സി​ല​ർ മി​നി സ​ജ​ൻ, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​ിറ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഓ​മ​ന വ​ർ​ഗീ​സ്, മു​ൻ കൗ​ണ്‍​സി​ല​റും ന​മ്മ​ൾ യു​വ​ജ​ന കൂ​ട്ടാ​യ്മ കോ-​ഓ​ഡി​നേ​റ്റ​റു​മാ​യ ജോ​സ് കെ. ​ജോ​ർ​ജ്, കൊ​ടി​ക്കു​ന്നി​ൽ​ സു​രേ​ഷ് എം​പി​യു​ടെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫം​ഗം പ്ര​ദീ​പ് കെ. ​പി​ള്ള, ന​മ്മ​ൾ യു​വ​ജ​ന കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ് ജി​ക്കു വ​ർ​ഗീ​സ്, സു​ബി​ൻ മാ​ത്യു, ജോ​ർ​ജ് ജോ​സ​ഫ്, അ​ല​ൻ പാ​റ​ക്കൂ​ട്ട​ത്തി​ൽ, സാ​ജ​ൻ വ​ർ​ഗീസ്, പി. ​സി​ജു, ജെ​സ്വി​ൻ ജു​ബി, ഷി​ബി​ൻ പി. ​ചാ​ക്കോ തു​ട​ങ്ങി​യ​വ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.

പു​ത്തൻ​കാ​വ്-​പി​ര​ള​ശേ​രി റോ​ഡി​ൽ സെ​ന്‍റ് ആ​ൻ​സ് സ്കൂ​ൾ റോ​ഡി​ലേ​ക്ക് തി​രി​യു​ന്ന ഭാ​ഗ​ത്തു വാ​ഹ​ന​ങ്ങ​ൾ ഓ​ട​യി​ൽ വീ​ണ് അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ക പ​തി​വായിരുന്നു. പു​ത്ത​ൻ​കാ​വ് പാ​ലം പു​ന​ർ​നി​ർ​മാ​ണ​ത്തെ തു​ട​ർ​ന്ന് ചെ​ങ്ങ​ന്നൂ​ർ-​കോ​ഴ​ഞ്ചേ​രി റോ​ഡ് വ​ഴി​യു​ള്ള ഗ​താ​ഗ​തം ഒ​ന്ന​ര മാ​സ​മാ​യി ഇ​തു​വ​ഴി​യാ​ണ് തി​രി​ച്ചു വി​ട്ടി​രി​ക്കു​ന്ന​ത്. ബി​എം​ബി​സി സ്കീ​മി​ൽ നി​ർ​മി​ച്ച റോ​ഡി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ അ​മി​ത വേ​ഗ​ത്തി​ലാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. ഗ​താ​ഗ​തം തി​രി​ച്ചു​വി​ട്ട​തി​നെ തു​ട​ർ​ന്ന് ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ലും വ​ർ​ധ​ന​ ഉ​ണ്ടാ​യി. ഇ​തേ​ത്തു​ട​ർ​ന്ന് റോ​ഡി​നോ​ടു ചേ​ർ​ന്നു​ള്ള ഓ​ട​യി​ൽ വാ​ഹ​ന​ങ്ങ​ൾ വീ​ണു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ളും പ​തി​വാ​യി. പ്ര​ശ്ന പ​രി​ഹാ​രം വൈ​കു​ന്തോ​റും അ​പ​ക​ട​ങ്ങ​ൾ കൂ​ടു​ന്ന​തി​നാ​ലാ​ണ് ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ പ്ര​ശ്ന​ത്തി​നു പ​രി​ഹാ​രം ക​ണ്ട​ത്.