സെ​ക്ക​ൻ​ഡ് ഡോ​സ് വാ​ക്സി​നേ​ഷ​ൻ
Saturday, May 8, 2021 10:23 PM IST
മാ​വേ​ലി​ക്ക​ര: ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള സെ​ക്ക​ൻ​ഡ് ഡോ​സ് വാ​ക്സി​നേ​ഷ​ൻ നാളെ 4 ,5, 6 ,7 ,8, 9, 11 വാ​ർ​ഡു​ക​ളി​ൽ പ്പെട്ടവ​ർ​ക്കു പു​തി​യ​കാ​വ് ഗ​വ​ൺ​മെ​ന്‍റ് എ​ൽപിഎ​സി​ൽ ന​ട​ക്കും. 24 മ​ണി​ക്കൂ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹെ​ൽ​പ് ഡെ​സ്ക്കി​ന്‍റെ പ്ര​വ​ർ​ത്ത​നം ഉ​ണ്ടാ​കു​മെ​ങ്കി​ലും വാ​ക്സി​നേ​ഷ​നു വേ​ണ്ടി​യു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ലോ​ക്ക്ഡൗ​ൺ ക​ഴി​യു​ന്ന​തു​വ​രെ നി​ർ​ത്തി​വ​ച്ചി​രി​ക്കു​ന്ന​താ​യും ചെ​യ​ർ​മാ​ൻ കെ.​വി.​ ശ്രീ​കു​മാ​ർ അ​റി​യി​ച്ചു. വാ​ക്സി​നേ​ഷ​ന്‍റെ വാ​ർ​ഡ് സ​മ​യം: നാ​ലാം വാ​ർ​ഡ് 10 മു​ത​ൽ 10.30വ​രെ, അ​ഞ്ചാം വാ​ർ​ഡ് 10.30 മു​ത​ൽ 11 വ​രെ, ആ​റാം വാ​ർ​ഡ് 11 മു​ത​ൽ 11.30 വ​രെ, ഏ​ഴാം വാ​ർ​ഡ് 11.30 മു​ത​ൽ 12 വ​രെ, എ​ട്ടാം വാ​ർ​ഡ് 12 മു​ത​ൽ 12.30 വ​രെ, ഒ​മ്പ​താം വാ​ർ​ഡ് 12.30 മു​ത​ൽ ഒ​ന്നു​വ​രെ, പ​തി​നൊ​ന്നാം വാ​ർ​ഡ് 1 മു​ത​ൽ 1.30 വ​രെ.