ഒ​റ്റ​മ​ശേ​രി​യി​ൽ അ​ടി​യ​ന്ത​ര​ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്
Saturday, May 8, 2021 10:23 PM IST
ചേ​ർ​ത്ത​ല: ക​ട​ലാ​ക്ര​മ​ണഭീ​ഷ​ണി നേ​രി​ടു​ന്ന ഒ​റ്റ​മ​ശേ​രി​യി​ൽ അ​ടി​യ​ന്ത​ര​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഓ​ൾ ഇ​ന്ത്യ ഫി​ഷ് വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ-​എ​ഐ​ടി​യു​സി ആ​വ​ശ്യ​പ്പെ​ട്ടു. അ​ർ​ത്തു​ങ്ക​ൽ ഹാ​ർ​ബ​ർ മു​ത​ൽ വ​ട​ക്കോ​ട്ട് നി​ർ​മി​ച്ചുവ​ന്ന പു​ലി​മു​ട്ട് ശൃം​ഖ​ല ഒ​റ്റ​മ​ശേ​രി​യി​ൽ അ​വ​സാ​നി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഈ ​പ്ര​ദേ​ശ​ത്ത് ര​ണ്ടു സു​നാ​മി വീ​ടു​ക​ൾ ക​ട​ലെ​ടു​ത്തുപോ​യി​രു​ന്നു. ഇ​പ്പോ​ൾ അ​തി​നു വ​ട​ക്കു​വ​ശ​മു​ള്ള 30 ഓ​ളം വീ​ടു​ക​ൾ ക​ട​ലാ​ക്ര​മ​ണഭീ​ഷ​ണി നേ​രി​ടു​ക​യാ​ണ്.

പു​ലി​മു​ട്ടു​ക​ളു​ടെ വ​ട​ക്കു​ഭാ​ഗം ബ​ല​വ​ത്താ​യ ക​ട​ൽ​ഭി​ത്തി ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്ന മ​ദ്രാ​സ് ഐ​ഐ​റ്റി​യു​ടെ പ​ഠ​ന റി​പ്പോ​ർ​ട്ട് ന​ട​പ്പാ​ക്കു​ന്ന​തി​ൽ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് കാ​ണി​ക്കു​ന്ന അ​ലം​ഭാ​വ​മാ​ണ് ക​ട​ലാ​ക്ര​മ​ണ​ങ്ങ​ളി​ലൂ​ടെ തീ​രം ന​ഷ്ട​മാ​കു​ന്ന​തി​നു കാ​ര​ണ​മാ​കു​ന്ന​ത്. യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഓ​ൾ ഇ​ന്ത്യ ഫി​ഷ് വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ-​എ​ഐ​ടി​യു​സി ദേ​ശീ​യ കൗ​ണ്‍​സി​ലം​ഗം ജോ​യ് സി. ​ക​ന്പ​ക്കാ​ര​ൻ ക​ള​ക്ട​ർ​ക്ക് നി​വേ​ദ​നം സ​മ​ർ​പ്പി​ച്ചു.