ഒ​റ്റ​മ​ശേ​രി​ ക​ട​ലാ​ക്ര​മ​ണം ത​ട​യാ​ൻ ന​ട​പ​ടി​യെ​ടു​ക്കാ​ൻ നി​ർ​ദേ​ശം
Saturday, May 8, 2021 10:28 PM IST
ആ​ല​പ്പു​ഴ: ഒ​റ്റ​മ​ശേരി​യി​ലെ ക​ട​ലാ​ക്ര​മ​ണഭീ​ഷണി ത​ട​യാ​ൻ ഉ​ട​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ നി​ർ​ദേശം ന​ൽ​കി ജി​ല്ലാ ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ. ജി​യോ ബാ​ഗു​ക​ളും ക​ല്ലും കൊ​ണ്ട് പ്ര​തി​രോ​ധി​ക്കു​ന്ന​തി​നാ​യി കാ​ത്തി​രി​ക്കാ​തെ അ​ടി​യ​ന്തര​മാ​യി മ​ണ​ൽച്ചാക്കു​ക​ൾ അ​ടു​ക്കു​ന്ന പ്ര​വൃത്തി​ക​ൾ ചെ​യ്യാ​ൻ ജ​ല​സേ​ച​ന വ​കു​പ്പി​നു നി​ർ​ദേശം ന​ൽ​കി. ഒ​റ്റ​മ​ശേ​രി​യി​ലെ ക​ട​ലാ​ക്ര​മ​ണം ത​ട​യു​ന്ന​തി​നാ​യി ചേ​ർ​ന്ന ഓ​ണ്‍​ലൈ​ൻ മീ​റ്റി​ംഗിലാ​യി​രു​ന്നു നി​ർ​ദേ​ശം. ക​ല്ലി​ന്‍റെ വി​ല റി​വേ​ഴ്സ് ചെ​യ്തു കി​ട്ടു​ന്ന മു​റ​യ്ക്ക് 242 മീ​റ്റ​ർ വ​രു​ന്ന വീ​ടു​ക​ൾ വ​രു​ന്ന ഭാ​ഗ​ത്ത് ക​ല്ലി​റ​ക്കി ക​ട​ലാ​ക്ര​മ​ണം പ്ര​തി​രോ​ധി​ക്കാ​നും ബാ​ക്കി സ്ഥ​ല​ങ്ങ​ളി​ൽ ജി​യോ ബാ​ഗ് നി​ര​ത്താ​നു​മാ​ണ് തീ​രു​മാ​നം. തോ​ട്ട​പ്പ​ള്ളി പൊ​ഴി​യി​ൽ അ​ടി​ഞ്ഞി​രി​ക്കു​ന്ന മ​ണ​ൽ നീ​ക്കം ചെ​യ്തു പൊ​ഴി​യു​ടെ വ​ട​ക്ക് കൊ​ണ്ടി​ടാ​നും നി​ർ​ദേ​ശം ന​ൽ​കി. യോ​ഗ​ത്തി​ൽ എ.​എം. ആ​രി​ഫ് എം​പി, നി​യു​ക്ത എം​എ​ൽ​എ പി. ​പ്ര​സാ​ദ്, ജ​ല​സേ​ച​നവ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ സ​ദാ​ശി​വ മു​ര​ളി, ത​ഹ​സി​ൽ​ദാ​ർ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.