വി​ള​വെ​ടു​ത്തി​ട്ടും വി​ല​യി​ടാ​തെ പീ​ഡി​പ്പി​ച്ച് ബ​ന്ധ​പ്പെ​ട്ട​വ​ർ
Monday, May 10, 2021 11:05 PM IST
മ​ങ്കൊ​മ്പ്: വി​ള​വെ​ടു​ത്തു ര​ണ്ടാ​ഴ്ച​യാ​യി​ട്ടും കൈ​ന​ക​രി കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ൽ വ​രു​ന്ന ഇ​രു​മ്പ​നം പാ​ട​ശേ​ഖ​ര​ത്തി​ലെ നെ​ല്ലു സം​ഭ​ര​ണ​ത്തി​ൽ മെ​ല്ലെ​പ്പോ​ക്കു ന​യം തു​ട​രു​ന്ന​താ​യി ആ​ക്ഷേ​പം. കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന നെ​ല്ലി​ന് ആ​ഴ്ച​ക​ളാ​യി ക​ർ​ഷ​ക​ർ കാ​വ​ലി​രി​ക്കു​ക​യാ​ണ്. എ​ന്നി​ട്ടും നെ​ല്ല് എടു​ക്കു​ന്ന കാ​ര്യ​ത്തി​ൽ മി​ല്ലു​ട​മ​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും വേ​ണ്ട​ത്ര താ​ത്പ​ര്യം കാ​ട്ടു​ന്നി​ല്ലെ​ന്നാ​ണ് പ​രാ​തി.

ര​ണ്ടു മി​ല്ലു​ക​ൾ​ക്കാ​ണ് ഇ​വി​ടെ നെ​ല്ലു സം​ഭ​ര​ണ​ത്തി​നു​ള്ള ചു​മ​ത​ല ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ആ​റി​നു സ​മീ​പ​ത്തു നി​ന്ന് ഇ​ന്ന​ലെ​യും വ​ള്ള​ത്തി​ൽ മൂ​ന്നു ലോ​ഡോ​ളം നെ​ല്ലു ക​യ​റി​പ്പോ​യ​താ​യി ക​ർ​ഷ​ക​ർ പ​റ​യു​ന്നു. എ​ന്നാ​ൽ, പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ തെ​ക്കേ ചി​റ​യി​ൽ നി​ന്നു റോ​ഡു മാ​ർ​ഗം സം​ഭ​രി​ക്കേ​ണ്ട നെ​ല്ലാ​ണ് ആ​ഴ്ച​ക​ളാ​യി കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്.

അ​തേ​സ​മ​യം സം​ഭ​ര​ണ​ത്തി​ന്‍റെ പേ​രി​ൽ ഇ​ട​നി​ല​ക്കാ​രും മി​ല്ലു​ട​മ​ക​ളും ക​ർ​ഷ​ക​രെ ചൂ​ഷ​ണം ചെ​യ്യു​ന്ന​തു തു​ട​രു​ക​യാ​ണെ​ന്നാ​ണ് പ​രാ​തി. കി​ഴി​വി​നു പു​റ​മെ​യും ക​ർ​ഷ​ക​ർ ചൂ​ഷ​ണം നേ​രി​ടു​ന്നു. ഇ​വി​ടെ നെ​ല്ലു നി​റ​യ്ക്കു​ന്ന​തി​നു​ള്ള ചാ​ക്കു സ്വ​ന്തം നി​ല​യി​ൽ ക​ണ്ടെ​ത്തേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് ക​ർ​ഷ​ക​ർ. മി​ക്ക ക​ർ​ഷ​ക​രും ചാ​ക്കു​ക​ൾ വി​ല​കൊ​ടു​ത്തു വാ​ങ്ങി നെ​ല്ല് അ​വ​യി​ൽ നി​റ​ച്ചു​വ​ച്ചി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ നെ​ല്ല് എ​ന്നു സം​ഭ​രി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ യാ​തൊ​രു ഉ​റ​പ്പും ല​ഭി​ച്ചി​ട്ടി​ല്ല.