ക​ണ്ടെ​യ്ന​ർ ലോ​റി​യി​ൽ ക​ട​ത്തി​യ ക​ഞ്ചാ​വ് പി​ടി​കൂ​ടി, ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Wednesday, May 12, 2021 9:45 PM IST
മാ​വേ​ലി​ക്ക​ര: ത​മി​ഴ്നാ​ട്ടി​ൽനി​ന്നു ക​ണ്ടെ​യ്ന​ർ ലോ​റി​യി​ൽ എ​ത്തി​ച്ച 10.33 കി​ലോ​ഗ്രാം ക​ഞ്ചാ​വ് എ​ക്സൈ​സ് പി​ടി​ച്ചെ​ടു​ത്തു. ര​ണ്ടു​പേ​രെ അ​റ​സ്റ്റു​ചെ​യ്തു. തെ​ക്കേ​ക്ക​ര പോ​ന​കം കൈ​പ്പ​ള്ളി​ത്ത​റ​യി​ൽ എം. ​മ​ഹേ​ഷ് (31), ലോ​റി ഓ​ടി​ച്ചി​രു​ന്ന ചെ​ന്നി​ത്ത​ല തെ​ക്ക് മാ​ലി​യി​ൽ എം. ​രാ​ഹു​ൽ (27) എ​ന്നി​വ​രെ​യാ​ണു എ​ക്സൈ​സ് സി​ഐ ആ​ർ. മ​നോ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം കൊ​ച്ചാ​ലു​മൂ​ടി​നു സ​മീ​പ​ത്തെ ഒ​രു വ​ർ​ക്് ഷോ​പ്പി​ൽനി​ന്നും അ​റ​സ്റ്റ് ചെ​യ്ത​ത്. എ​ക്സൈ​സ് ആ​ല​പ്പു​ഴ അ​സിസ്റ്റന്‍റ് ക​മ്മീ​ഷ​ണ​ർ എം.​എ​ൻ. ശി​വ​പ്ര​സാ​ദി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെത്തുട​ർ​ന്നാ​ണ് കൊ​ച്ചാ​ലും​മൂ​ടി​നു സ​മീ​പ​ത്തെ ഒ​രു വ​ർ​ക്്ഷോ​പ്പി​ൽ എ​റ​ണാ​കു​ളം റ​ജി​സ്ട്രേ​ഷ​നി​ലു​ള്ള ക​ണ്ടെ​യ്ന​ർ ലോ​റി ക​ണ്ട​ത്.

ലോ​റി​യു​ടെ കാ​ബി​നി​ൽ സൂ​ട്ട​കെ​യ്സി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​ണു 10.33 കി​ലോ​ഗ്രാം ക​ഞ്ചാ​വ് കണ്ടെ​ത്തി​യ​ത്. ലോ​റി​യും എ​ക്സൈ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പി​ടി​ച്ചെ​ടു​ത്ത ക​ഞ്ചാ​വി​നു വി​പ​ണി​യി​ൽ ര​ണ്ടു​ല​ക്ഷം രൂ​പ വി​ല​വ​രും. ത​മി​ഴ്നാ​ട്ടി​ലെ സേ​ല​ത്തു നി​ന്നെ​ത്തി​ച്ച ക​ഞ്ചാ​വാ​ണു പി​ടി​ച്ചെ​ടു​ത്ത​ത്. അ​റ​സ്റ്റി​ലാ​യ മ​ഹേ​ഷ് മു​ന്പും സ​മാ​ന കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്നും എ​ക്സൈ​സ് പ​റ​ഞ്ഞു. പ്രി​വ​ന്‍റീ​വ് ഓ​ഫി​സ​ർ​മാ​രാ​യ എം.​കെ. ശ്രീ​കു​മാ​ർ, മ​ണി​യ​നാ​ചാ​രി, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീസ​ർ മു​ഹ​മ്മ​ദ് മു​സ്ത​ഫ, ടി. ​ജി​യേ​ഷ്, ബാ​ബു ഡാ​നി​യേ​ൽ, ഡ്രൈ​വ​ർ റി​യാ​സ് എ​ന്നി​വ​രും പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.