തീ​ര​പ്ര​ദേ​ശ​ത്തെ ദു​രി​ത​ബാ​ധി​ത​ പ്ര​ദേ​ശ​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ആ​ല​പ്പു​ഴ ബി​ഷ​പ്
Saturday, May 15, 2021 10:18 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ-​എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ തീ​ര​ദേ​ശ ഗ്രാ​മ​ങ്ങ​ൾ ഇ​തു​വ​രെ ക​ണ്ടി​ട്ടി​ല്ലാ​ത്ത ത​ര​ത്തി​ൽ ക​ട​ലാ​ക്ര​മ​ണ ഭീ​ഷ​ണി നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ തീ​ര​ദേ​ശ​ത്തെ ദു​രി​ത​ബാ​ധി​ത പ്ര​ദേ​ശ​മാ​യി പ്ര​ഖ്യാ​പി​ച്ച് അ​ടി​യ​ന്ത​ര സ​ഹാ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​ല​പ്പു​ഴ രൂ​പ​താ​ധ്യ​ക്ഷ​ൻ ബി​ഷ​പ് ഡോ. ​ജെ​യിം​സ് റാ​ഫേ​ൽ ആ​നാ​പ​റ​ന്പി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത്ത​വ​ണ തോ​ട്ട​പ്പ​ള്ളി മു​ത​ൽ ഫോ​ർ​ട്ടു​കൊ​ച്ചി വ​രെ ഒ​രു​പോ​ലെ​യാ​ണ് ക​ട​ലാ​ക്ര​മ​ണം ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്. പു​ന്ന​പ്ര, ഓ​മ​ന​പ്പു​ഴ, കാ​ട്ടൂ​ർ, ചേ​ന്ന​വേ​ലി, ഒ​റ്റ​മ​ശേ​രി, ചെ​ല്ലാ​നം പ്ര​ദേ​ശ​ങ്ങ​ളി​ൽ സ്ഥി​തി രൂ​ക്ഷ​മാ​ണ്. തീ​ര​വാ​സി​ക​ൾ തെ​രു​വി​ലേ​ക്ക് വ​ലി​ച്ചെ​റി​യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

കോ​വി​ഡ് രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പാ​രി​ഷ്ഹാളു​ക​ളി​ലോ സ്കൂ​ളു​ക​ളി​ലോ പ​ല​രേ​യും പാ​ർ​പ്പി​ക്കാ​നാ​കാ​ത്ത അ​വ​സ്ഥ​യു​മാ​ണ്. ത​ക​ർ​ച്ചാ ഭീ​ഷ​ണി​യി​ലാ​യ വീ​ടു​ക​ൾ സു​ര​ക്ഷി​താ​മാ​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര​മാ​യി ക​ല്ലി​റ​ക്കി തീ​രം സം​ര​ക്ഷി​ക്കു​ക, ടെ​ട്രാ​പോ​ഡും ജി​യോ​ട്യൂ​ബും ചാ​ക്കു​ക​ളു​മു​പ​യോ​ഗി​ച്ച് താ​ത്കാ​ലി​ക സം​ര​ക്ഷ​ണ​മെ​ങ്കി​ലു​മു​റ​പ്പാ​ക്കു​ക, മ​രു​ന്ന്-​ഭ​ക്ഷ​ണം-​സാ​ന്പ​ത്തി​ക സ​ഹാ​യം എ​ന്നി​വ ല​ഭ്യ​മാ​ക്കു​ന്ന ത​ര​ത്തി​ൽ പാ​ക്കേ​ജ് അ​നു​വ​ദി​ക്കു​ക, സൗ​ജ​ന്യ റേ​ഷ​ൻ ന​ല്കു​ക, റ​സ്ക്യു ഓ​പ്പ​റേ​ഷ​നും അ​ടി​യ​ന്ത​ര ചി​കി​ത്സാ​സ​ഹാ​യ​വും ഉ​റ​പ്പു​വ​രു​ത്തു​ക, പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളെ സു​സ​ജ്ജ​മാ​ക്കി ചി​കി​ത്സ​യ്ക്കാ​യി ഒ​രു​ക്കു​ക, തീ​ര​സം​ര​ക്ഷ​ണ​ത്തി​ന് ശാ​സ്ത്രീ​യ മാ​ർ​ഗ​ങ്ങ​ൾ അ​വ​ലം​ബി​ക്കു​ക, ദീ​ർ​ഘ​കാ​ല തീ​ര​സം​ര​ക്ഷ​ണ പ​ദ്ധ​തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി തീ​ർ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളാ​ണ് രൂ​പ​ത മു​ന്നോ​ട്ടു​വ​ച്ചി​രി​ക്കു​ന്ന​ത്.

വി​കാ​രി ജ​ന​റാ​ൾ ഡോ. ​ജോ​യ് പു​ത്ത​ൻ​വീ​ട്ടി​ൽ, പി​ആ​ർ​ഒ ഫാ. ​സേ​വ്യ​ർ കു​ടി​യാം​ശേ​രി, പ്രൊ​ക്യു​റേ​റ്റ​ർ ഫാ. ​പോ​ൾ ജെ. ​അ​റ​യ്ക്ക​ൽ, ഫാ.​സാം​സ​ണ്‍ ആ​ഞ്ഞി​ലി​പ​റ​ന്പി​ൽ, ചാ​ൻ​സ​ല​ർ ഫാ. ​സോ​ണി പ​ന​യ്ക്ക​ൽ, ജു​ഡീ​ഷ്യ​ൽ വി​കാ​ർ ഫാ. ​യേ​ശു​ദാ​സ് കാ​ട്ടു​ങ്ക​ത്ത​യ്യി​ൽ, ഫാ. ​ജോ​ണ്‍​സ​ണ്‍ പു​ത്ത​ൻ​വീ​ട്ടി​ൽ തു​ട​ങ്ങി​യ​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സ​ന്നി​ഹി​ത​രാ​യി.