ശ​ക്ത​മാ​യ കാ​റ്റി​ല്‍ വ്യാ​പ​ക കൃ​ഷി​നാ​ശം
Sunday, May 16, 2021 10:13 PM IST
ചേ​ര്‍​ത്ത​ല: ചേ​ര്‍​ത്ത​ല​യി​ല്‍ ആ​ഞ്ഞു​വീ​ശി​യ കാ​റ്റി​ലും മ​ഴ​യി​ലും വ്യാ​പ​ക​മാ​യ കൃ​ഷി​നാ​ശം. പ​ല ക​ര്‍​ഷ​ക​രു​ടെ​യും വി​ള​വെ​ടു​പ്പി​നു് പാ​ക​മാ​യ​പ്പോ​ഴാ​ണ് അ​പ്ര​തീ​ക്ഷി​ത പേ​മാ​രി​യി​ല്‍ കൃ​ഷി നാ​ശം സം​ഭ​വി​ച്ച​ത്. ജൈ​വ​ക​ര്‍​ഷ​ക​നാ​യ മാ​യി​ത്ത​റ​യി​ല്‍ വി.​പി. സു​നി​ലി​ന്റെ അ​ഞ്ചേ​ക്ക​റി​ല്‍ കൃ​ഷി ചെ​യ്ത വി​ള​ക​ളെ​ല്ലാം വെ​ള്ളം ക​യ​റി ന​ശി​ച്ചു. വെ​ള്ള​രി, മ​ത്ത​ന്‍, ഇ​ള​വ​ന്‍, ത​ണ്ണി മ​ത്ത​ന്‍, വെ​ണ്ട, കു​റ്റി​പ്പ​യ​ര്‍, ചെ​റു​പ​യ​ര്‍ എ​ന്നി​വ​യെ​ല്ലാം വെ​ള്ളം ക​യ​റി ന​ശി​ച്ചു.
കൂ​ടാ​തെ പു​തി​യ​താ​യി കൃ​ഷി ഇ​റ​ക്കി​യ ര​ണ്ടാ​യി​രം ചു​വ​ട് വെ​ണ്ട​യും ആ​യി​രം ചു​വ​ട് കു​റ്റി​പ്പ​യ​റും ന​ശി​ച്ചു. ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ ഉ​ണ്ടാ​യ കാ​റ്റി​ലും മ​ഴ​യി​ലും ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി​ക​ളാ​യ ബി​ജു​വി​ന്റെ​യും റെ​ജി​യു​ടെ​യും 300 ഓ​ളം വാ​ഴ​ക​ളും ന​ശി​ച്ചു.
കൃ​ഷി​നാ​ശം സം​ഭ​വി​ച്ച​യി​ട​ങ്ങ​ളി​ല്‍ ചേ​ര്‍​ത്ത​ല നി​യു​ക്ത എം​എ​ല്‍​എ പി. ​പ്ര​സാ​ദ് സ​ന്ദ​ര്‍​ശി​ച്ചു. മ​ണ്ഡ​ല​ത്തി​ല്‍ വ്യാ​പ​ക​മാ​യ കൃ​ഷി​നാ​ശ​മു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ര്‍​ഷ​ക​രെ സ​ഹാ​യി​ക്കു​ന്ന​തി​നും ദു​രി​ത​നി​വാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​ലോ​ചി​ക്കു​ന്ന​തി​നു​മാ​യി മ​ണ്ഡ​ല​ത്തി​ലെ റ​വ​ന്യൂ, കൃ​ഷി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം അ​ടി​യ​ന്തി​ര​മാ​യി ഓ​ണ്‍​ലൈ​നാ​യി വി​ളി​ച്ചു​ചേ​ര്‍​ക്കു​മെ​ന്ന് പി. ​പ്ര​സാ​ദ് പ​റ​ഞ്ഞു.
സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എ​സ്. പ്ര​കാ​ശ​ന്‍, സി​പി​ഐ നേ​താ​ക്ക​ളാ​യ എം.​ഡി സു​ധാ​ക​ര​ന്‍, ആ​ര്‍. ര​വി​പാ​ല​ന്‍, മ​നോ​ഹ​ര​ന്‍ എ​ന്നി​വ​രും എ​ഐ​വൈ​എ​ഫ് ഭ​ഗ​ത്സിം​ഗ് യൂ​ത്ത് ഫോ​ഴ്സ് വോ​ള​ന്‍റിയ​ര്‍​മാ​രാ​യ വി​ഷ്ണു പാ​പ്പാ​ളി, അ​ജ​യ് എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.