കു​ട്ട​നാ​ട്ടി​ൽ മു​ന്നൊ​രു​ക്ക ന​ട​പ​ടി​ക​ൾ​ക്കു​ള്ള സ​മ​യം അ​തി​ക്ര​മി​ച്ചെ​ന്ന്
Sunday, May 16, 2021 10:18 PM IST
മ​ങ്കൊ​ന്പ് : കാ​ല​വ​ർ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു കു​ട്ട​നാ​ട്ടി​ലു​ണ്ടാ​കു​ന്ന വെ​ള്ള​പ്പൊ​ക്ക കെ​ടു​തി​ക​ൾ നി​യ​ന്ത്രി​ക്കാ​നു​ള്ള മു​ന്നൊ​രു​ക്ക ന​ട​പ​ടി​ക​ൾ​ക്കു​ള്ള സ​മ​യം അ​തി​ക്ര​മി​ച്ചു​വെ​ന്ന് കേ​ര​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് ഏ​ബ്ര​ഹാം. കൊ​ടും​വ​ര​ൾ​ച്ച അ​നു​ഭ​വ​പ്പെ​ടേ​ണ്ട മേ​യ് മാ​സ​ത്തി​ൽ വെ​ള്ള​പ്പൊ​ക്ക​വും മ​ട​വീ​ഴ്ച​യു​മെ​ന്ന അ​ത്യ​പൂ​ർ​വ​മാ​യ സ്ഥി​തി​യാ​ണ് ഇ​ന്നു കു​ട്ട​നാ​ട്ടി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.
വി​യ​പു​ര​ത്തു നി​ന്നാ​രം​ഭി​ക്കു​ന്ന തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ​യി​ലേ​ക്കു​ള്ള ലി​ഡി​ഗ് ചാ​ന​ലി​ന്‍റെ ആ​ഴ​വും വീ​തി​യും വ​ർ​ധി​പ്പി​ക്കു​വാ​നു​ള്ള അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്ക​ണം. പ്ര​ള​യ​ജ​ല​ത്തെ ഉ​ൾ​ക്കൊ​ള്ള​ൻ പ​റ്റു​ന്ന​വ​ണ്ണം കു​ട്ട​നാ​ട്ടി​ലെ ആ​റു​ക​ൾ, തോ​ടു​ക​ൾ, വേ​ന്പ​നാ​ട്ടു കാ​യ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ടി​ഞ്ഞു കൂ​ടി​യി​രി​ക്കു​ന്ന ചെ​ളി​യും മാ​ല്യ​ന്യ​ങ്ങ​ളും നി​ക്കി ആ​ഴം വ​ർ​ധി​പ്പി​ക്ക​ണം. പ​ന്പ- മ​ണി​മ​ല​യാ​റു​ക​ളി​ൽ നി​ന്നു​ള്ള പ്ര​ള​യ​ജ​ലം ഒ​ഴു​കി​പ്പോ​കാ​ൻ എ​സി ക​നാ​ലി​ന്‍റെ ആ​ഴ​വും വ​ർ​ധി​പ്പി​ക്ക​ണം. ഡാ​മു​ക​ളു​ടെ നി​യ​ന്ത്ര​ണ​വും ശാ​സ്ത്രി​യ​മാ​യി ന​ട​പ്പാ​ക്കി​യാ​ലെ വെ​ള​ള​പ്പൊ​ക്ക​ത്തെ നി​യ​ന്ത്രി​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളു. ഇ​തി​നു വീ​ഴ്ച വ​രു​ത്തി​യാ​ൽ കു​ട്ട​നാ​ട്ടി​ൽ നി​ന്നും പാ​ലാ​യ​നം ചെ​യ്യേ​ണ്ട അ​വ​സ്ഥ​യു​ണ്ടാ​കു​ം