ന​ഷ്ട​പ​രി​ഹാ​ര​വും സൗ​ജ​ന്യ​റേ​ഷ​നും ന​ല്ക​ണ​മെ​ന്ന്
Sunday, May 16, 2021 10:18 PM IST
ആ​ല​പ്പു​ഴ: വെ​ള്ള​പ്പൊ​ക്ക​വും കൃ​ഷി​നാ​ശ​വും മൂ​ലം ന​ഷ്ട​വും ദു​രി​ത​വും അ​നു​ഭ​വി​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​ര​വും ദു​രി​താ​ശ്വാ​സ​മാ​യി സൗ​ജ​ന്യ റേ​ഷ​നും വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന് കേ​ര​ള സം​സ്ഥാ​ന നെ​ൽ-​നാ​ളി​കേ​ര ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബേ​ബി പാ​റ​ക്കാ​ട​ൻ ആ​വ​ശ്യ​പ്പെ​ട്ടു. കി​ഴ​ക്ക​ൻ വെ​ള്ള​ത്തി​ന്‍റെ ത​ള്ള​ൽ മൂ​ലം കാ​വാ​ലം മം​ഗ​ലം മാ​ണി​ക്യ​മം​ഗ​ലം കാ​യ​ൽ പാ​ട​ശേ​ഖ​രം, ഇ​ല്ലി​മു​റി തെ​ക്കേ​തൊ​ള്ളാ​യി​രം പാ​ട​ശേ​ഖ​രം, പ​ള്ളി​പ്പാ​ട് കോ​നാ​രി പാ​ട​ശേ​ഖ​രം, കോ​യി​ക്ക​ലേ​ത്ത് കി​ഴ​ക്ക് പാ​ട​ശേ​ഖ​രം, ത​ഴ​ക്ക​ര പാ​ട​ശേ​ഖ​രം തു​ട​ങ്ങി​യ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ മ​ട​വീ​ഴ്ച​യു​ണ്ടാ​യി.
ഇ​തി​ൽ കൊ​യ്ത്തു ക​ഴി​ഞ്ഞ പാ​ട​ശേ​ഖ​ര​ങ്ങ​ൾ, ഭാ​ഗി​ക​മാ​യി കൊ​യ്ത്തു ക​ഴി​ഞ്ഞ​വ എ​ന്നി​വ കൂ​ടാ​തെ ഒ​ട്ടും കൊ​യ്യാ​ത്ത​വ​യും ഉ​ൾ​പ്പെ​ടു​ന്നു.
പു​റം​ബ​ണ്ടു ത​ക​ർ​ന്നു മ​ട​വീ​ഴ്ച ഉ​ണ്ടാ​യ പാ​ട​ശേ​ഖ​ര​ങ്ങ​ൾ​ക്ക് ബ​ണ്ടു നി​ർ​മാ​ണ​ത്തി​നു​ള്ള ധ​ന​സ​ഹാ​യം ന​ൽ​കി സ​ഹാ​യി​ക്കു​ക, മ​ട​വീ​ഴ്ച​മൂ​ലം കൃ​ഷി​നാ​ശം സം​ഭ​വി​ച്ച കൃ​ഷി​ക്കാ​രു​ടെ ന​ഷ്ട​ത്തി​ന്‍റെ തോ​തു തി​ട്ട​പ്പെ​ടു​ത്തി ന​ഷ്ട​പ​രി​ഹാ​ര​വും അ​ടു​ത്ത കൃ​ഷി​ക്കു​ള്ള സ​ഹാ​യ​വും അ​നു​വ​ദി​ക്കു​ക, വേ​ന​ൽ​മ​ഴ​യു​ടെ പേ​രി​ൽ നെ​ല്ലി​ന് ഈ​ർ​പ്പം ആ​രോ​പി​ച്ച് മി​ല്ലു​ട​മ​ക​ൾ ഈ​ടാ​ക്കി​യ അ​ധി​ക​കി​ഴി​വി​നു സ​മാ​ന​മാ​യ ന​ഷ്ട​പ​രി​ഹാ​രം തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു സ​ർ​ക്കാ​രി​നു നി​വേ​ദ​ന​വും സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.