കു​ട്ട​നാ​ട്ടി​ലെ പ​മ്പുഹൗ​സു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം താ​റു​മാ​റാ​കു​ന്നെന്ന് പ​രാ​തി
Thursday, June 10, 2021 10:11 PM IST
മ​ങ്കൊ​മ്പ്: കേ​ന്ദ്രീ​കൃ​ത പ​മ്പിം​ഗ് സം​വി​ധാ​നം നി​ല​വി​ൽ വ​ന്ന​തോ​ടെ കു​ട്ട​നാ​ട്ടി​ലെ പ​മ്പുഹൗ​സു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം താ​റു​മാ​റാ​കു​ന്ന​താ​യി പ​രാ​തി. ത​ക​രാ​റു​ക​ൾ പ​തി​വാ​കു​ന്ന​തോ​ടെ പ​ല​യി​ട​ങ്ങ​ളി​ലും കു​ടി​വെ​ള്ള​വി​ത​ര​ണ​ം മു​ട​ങ്ങു​ന്ന​താ​യി ആ​ക്ഷേ​പ​മു​ണ്ട്. നേ​ര​ത്തേ വിവിധ പ​മ്പു​ഹൗ​സു​ക​ളി​ൽനി​ന്നാ​ണ് അ​തതു പ്ര​ദേ​ശ​ത്തേക്കു​ള്ള ജ​ലവി​ത​ര​ണം നി​യ​ന്ത്രി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ കേ​ന്ദ്രീ​കൃ​ത പ​മ്പിം​ഗ് സം​വി​ധാ​ന പ്ര​കാ​രം കി​ട​ങ്ങ​റ​യി​ലെ ഓ​ഫീ​സി​ൽനി​ന്നാ​ണ് ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​ത്. ഈ ​രീ​തി നി​ല​വി​ൽ വ​ന്ന​തോ​ടെ പ​മ്പുഹൗ​സു​ക​ളി​ലെ ഓ​പ്പ​റേ​റ്റ​ർ​മാ​രെ നീ​ക്കി​യി​രു​ന്നു. നേ​ര​ത്തെ ഓ​രോ പ​മ്പു ഹൗ​സു​ക​ളി​ലും ഓ​പ്പ​റേ​റ്റ​ർ​മാ​രു​ണ്ടാ​യി​രു​ന്ന​പ്പോ​ൾ ജ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മു​ള്ള സ​മ​യ​ങ്ങ​ളി​ൽ മോ​ട്ട​റു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ച്ചു പ​മ്പിം​ഗ് ന​ട​ത്തി​യി​രു​ന്നു.

എ​ന്നാ​ൽ ഇ​പ്പോ​ൾ മു​ഴു​വ​ൻ സ​മ​യ​വും മോട്ടറു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​താ​ണ് ത​ക​രാ​റു​ക​ൾ​ക്കു കാ​ര​ണ​മാ​യി നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ക​റന്‍റ് പോ​കു​ന്ന സ​മ​യ​ങ്ങ​ളി​ൽ മോട്ടറു​ക​ൾ ഓ​ഫ് ചെ​യ്യാ​ൻ സം​വി​ധാ​ന​മി​ല്ല. വീ​ണ്ടും ക​റന്‍റ് വ​രു​മ്പോ​ൾ മോ​ട്ടറു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ത​ക​രാ​റി​ലാ​കാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്. പ​ല​യി​ട​ത്തും മോ​ട്ടറു​ക​ളും ഇ​ല​ക്‌ട്രിക്ക​ൽ സം​വി​ധാ​ന​ങ്ങ​ളും പ​തി​വാ​യി ത​ക​രാ​റി​ലാ​കു​ക​യാ​ണ്. ഓ​പ്പ​റേ​റ്റ​ർ​മാ​ർ ഉ​ണ്ടാ​യി​രു​ന്ന​പ്പോ​ൾ യ​ഥാ​സ​മ​യം മോ​ട്ട​റു​ക​ളും മ​റ്റു സം​വി​ധാ​ന​ങ്ങ​ളും പ​രി​ശോ​ധി​ക്കു​ക​യും അ​ധി​കൃ​ത​രെ വിവരം അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കു​ട്ട​നാ​ട്ടി​ലെ പ​ല പ​മ്പു​ഹൗ​സു​ക​ളും ത​ക​രാ​റി​ലാ​യി​. ക​ഴി​ഞ്ഞദി​വ​സം ത​ക​രാ​റി​ലാ​യ ച​മ്പ​ക്കു​ളം പു​ൽ​പ്പോ​ത്ര പ​മ്പുഹൗ​സി​ലെ ത​ക​രാ​ർ ഇ​ന്ന​ലെ​യാ​ണു പ​രി​ഹ​രി​ച്ച​ത്. ച​മ്പ​ക്കു​ളം ഈ​സ്റ്റ് പ​മ്പുഹൗ​സി​ൽ തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ത​വ​ണ​യും ത​ക​രാ​റി​ലാ​യി​രു​ന്നു. ച​മ്പ​ക്കു​ളം ക​നാ​ൽ പ​മ്പു​ഹൗ​സി​ലും ക​ഴി​ഞ്ഞ​യാ​ഴ്ച ത​ക​രാ​ർ മൂ​ലം കു​ടി​വെ​ള്ള വി​ത​ര​ണം നി​ല​ച്ചു. പു​ൽ​പ്പോ​ത്ര പ​മ്പുഹൗ​സി​ൽ ക​ഴി​ഞ്ഞ​യാ​ഴ്ച​യു​ണ്ടാ​യ ഇ​ല​ക്‌ട്രിക്ക​ൽ ത​ക​രാ​ർ നാ​ട്ടു​കാ​രു​ടെ കു​ടി​വെ​ള്ളം മു​ട്ടി​ച്ചു. അ​ശാ​സ്ത്രീ​യ​മാ​യ പ​മ്പിം​ഗ് മൂ​ലം പൈ​പ്പു​ക​ൾ പൊ​ട്ടു​ന്ന​തും പ​തി​വായി​രി​ക്കു​ക​യാ​ണ്. പൊ​തു​വേ കു​ടി​വെ​ള്ളം കി​ട്ടാ​നി​ല്ലാ​ത്ത കു​ട്ട​നാ​ട്ടി​ൽ ഉ​ള്ള​യി​ട​ങ്ങ​ളി​ലും മു​ട​ങ്ങാ​തെ ന​ൽ​കാ​നാ​കാ​ത്ത വ​കു​പ്പി​ന്‍റെ പി​ടി​പ്പുകേ​ട് നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കു​ന്നു.