വാ​ക്സി​നേ​ഷ​ൻ പ​രി​ഗ​ണ​ന വ​യ​ർ​മെ​ൻ തൊ​ഴി​ലാ​ളി​ക​ൾ​ക്കും ന​ൽ​ക​ണ​മെ​ന്ന്
Thursday, June 10, 2021 10:11 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് രോ​ഗി​ക​ൾ വ​സി​ക്കു​ന്ന ഭ​വ​ന​ങ്ങ​ളി​ല​ട​ക്കം വൈ​ദ്യു​തി അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ചെ​യ്യു​ന്ന​വ​രാ​ണ് വ​യ​ർ​മെ​ൻ തൊ​ഴി​ലാ​ളി​ക​ളെ​ന്നും രോ​ഗി​ക​ൾ ക​ഴി​യു​ന്ന മു​റി​ക​ളി​ല​ട​ക്കം വൈ​ദ്യു​തി ത​ട​സം തീ​ർ​ക്കാ​ൻ ക​യ​റേ​ണ്ട​തി​നാ​ൽ രോ​ഗം പ​ക​രാ​നു​ള്ള സാ​ധ്യ​ത മു​ന്നി​ൽ ക​ണ്ട് ഈ ​വി​ഭാ​ഗം തൊ​ഴി​ലാ​ളി​ക​ൾ​ക്കും കോ​വി​ഡ് വാ​ക്സി​നേ​ഷ​നി​ൽ മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്ന് കേ​ര​ള ഇ​ല​ക്‌ട്രിക്ക​ൽ വ​യ​ർ​മെ​ൻ ആ​ൻ​ഡ് സൂ​പ്പ​ർ​വൈ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
വീ​ടു​ക​ളു​ടെ അ​ക​ത്ത​ള​ങ്ങ​ളി​ൽവ​രെ ക​യ​റി ജോ​ലി ചെ​യ്യേ​ണ്ടി​വ​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വാ​ക്സി​നേ​ഷ​നി​ൽ മു​ൻ​ഗ​ണ​ന ന​ൽ​കാ​ത്ത​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് സം​സ്ഥാ​ന ക​മ്മി​റ്റി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.
ഓ​ൺ​ലൈ​നി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി.​ടി ലാ​ൻ​സ​ൺ അ​ധ്യ​ക്ഷ​നാ​യി.
ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​മു​ജീ​ബ് റ​ഹ്‌​മാ​ൻ, ട്ര​ഷ​റ​ർ ടി.​ജെ ജ​യിം​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​രാ​യ ശ്രീ​കു​മാ​ർ, കെ.​ജെ ജ​യിം​സ്, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ വി​നോ​ദ് കാ​ണി,ഗോ​പ​കു​മാ​ർ, ടി.​കെ പ്ര​സാ​ദ്, ച​ന്ദ​ൻ​നാ​യ​ർ, ര​ഘു​നാ​ഥ​ൻ, സ​ത്യ​നാ​ഥ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.