മി​സോ​റം ഗ​വ​ര്‍​ണ​ര്‍ കാ​തോ​ലി​ക്കാ ബാ​വാ​യെ സ​ന്ദ​ര്‍​ശി​ച്ച്
Friday, June 11, 2021 9:53 PM IST
മാ​ന്നാ​ർ: പ​രു​മ​ല ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന പ​രി​ശു​ദ്ധ കാ​തോ​ലി​ക്കാ ബാ​വാ​യെ മി​സോ​റം ഗ​വ​ര്‍​ണ​ര്‍ ശ്രീ​ധ​ര​ന്‍​പി​ള്ള സ​ന്ദ​ര്‍​ശി​ച്ചു. ചി​കി​ത്സാ പു​രോ​ഗ​തി ചോ​ദി​ച്ച​റി​ഞ്ഞ ഗ​വ​ര്‍​ണ​ര്‍ കൊ​റോ​ണ​ക്കാ​ല​ത്ത് സ​ഭ ന​ട​ത്തു​ന്ന സേ​വ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ അ​ഭി​ന​ന്ദി​ച്ചു. അ​ധി​കാ​രി​ക​ള്‍ മാ​ത്ര​മ​ല്ല സ​മ​സ്ത സ​മൂ​ഹ​വും ഒ​റ്റ​ക്കെ​ട്ടാ​യി മ​ഹാ​മാ​രി​യു​ടെ ദു​രി​ത​കാ​ല​ത്തെ നേ​രി​ട​ണ​മെ​ന്ന് പ​രി​ശു​ദ്ധ ബാ​വാ തി​രു​മേ​നി പ​റ​ഞ്ഞു. പ​രു​മ​ല ഹോ​സ്പി​റ്റ​ലി​ല്‍ എ​ത്തി​യ മി​സോ​റം ഗ​വ​ര്‍​ണ​റെ നി​ര​ണം ഭ​ദ്രാ​സ​നാ​ധി​പ​ന്‍ ഡോ.​ യൂ​ഹാ​നോ​ന്‍ മാ​ര്‍ ക്രി​സോ​സ്റ്റ​മോ​സ് തി​രു​മേ​നി, മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭാ അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി അ​ഡ്വ.​ ബി​ജു ഉ​മ്മ​ന്‍, ഹോ​സ്പി​റ്റ​ല്‍ സി​ഇ​ഒ ഫാ. ​എം.​സി.​പൗ​ലോ​സ്, ഫാ.​ എ​ബി ഫി​ലി​പ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് സ്വീ​ക​രി​ച്ചു.