വൈ​ദ്യു​തി മുടങ്ങും
Friday, June 11, 2021 9:56 PM IST
ആ​ല​പ്പു​ഴ: നോ​ർ​ത്ത് ഇ​ല​ക്ട്രി​ക്ക​ൽ സെ​‌ക‌്ഷ​നു കീ​ഴി​ൽ ബ്ര​ഹ്മസ​മാ​ജം, ആ​ശ്ര​മം, വാ​ട​ക്കു​ഴി, കൈ​ചൂ​ണ്ടി വെ​സ്റ്റ്, കൈ​ചൂ​ണ്ടി ട്രാ​ൻ​സ്ഫോ​ർ​മ​റി​ന്‍റെ പ​രി​ധി​യി​ൽ ഇന്നു രാ​വി​ലെ 9 മു​ത​ൽ വൈ​കു​ന്നേ​രം 5 വ​രെ ഭാ​ഗി​ക​മാ​യി വൈ​ദ്യു​തി മുടങ്ങും.
ആ​ല​പ്പു​ഴ: കു​റ്റി​യി​ൽ മു​ക്ക്, തൃ​ക്കൊ​ര​ട്ടി ജം​ഗ്ഷ​ൻ, മാ​ന്നാ​ർ ടൗ​ൺ, പ​രു​മ​ല​ക്ക​ട​വ് എ​ന്നീ ഭാ​ഗ​ങ്ങ​ളി​ൽ ഇന്നു പ​ക​ൽ വൈ​ദ്യു​തി മു​ട​ങ്ങും.
കാ​യം​കു​ളം: ഈ​സ്റ്റ്‌ സെ​ക്ഷ​ൻ പ​രി​ധി​യി​ൽ ഇ​ന്നും നാ​ളെ​യും ന​ടേ​ക്കാ​വ്, ചി​റ​ക്ക​ട​വം, എ​ന്നീ ഭാ​ഗ​ങ്ങ​ളി​ലും കാ​യം​കു​ളം ടൗ​ണി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും വൈ​ദ്യുതി വി​ത​ര​ണം പൂ​ർ​ണ​മാ​യോ, ഭാ​ഗിക​മാ​യോ ത​ട​സ​പ്പെ​ടു​മെ​ന്ന് ഈ​സ്റ്റ്‌ സെ​ക്ഷ​ൻ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നിയ​ർ അ​റി​യി​ച്ചു.

179 വാ​ഹ​ന​ങ്ങ​ൾ
പി​ടി​ച്ചെ​ടു​ത്തു

ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ​ അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ പു​റ​ത്തേ​ക്ക് ഇ​റ​ക്കി​യ 179 വാ​ഹ​ന​ങ്ങ​ൾ​ പി​ടി​ച്ചെ​ടു​ത്തു.​ ജി​ല്ല​യി​ൽ ലോ​ക്ഡൗ​ണ്‍ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ 24 മ​ണി​ക്കു​റി​നു​ള്ളി​ൽ 85 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. 19 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ക്വാ​റന്‍റൈൻ ലം​ഘി​ച്ച​തി​ന് 11 പേ​ർ​ക്കെ​തി​രെ​യും മാ​സ്ക്ക് ധ​രി​ക്കാ​ത്ത​തി​ന് 618 പേ​ർ​ക്കെ​തി​രെ​യും സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കാ​ത്ത​തി​ന് 350 പേ​ർ​ക്കെ​തി​രെ​യും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ച​തി​നു ന​ട​പ​ടി സ്വീ​ക​രി​ച്ചു. 35420 പേ​രെ താ​ക്കീ​ത് ചെ​യ്ത് വി​ട്ട​യ​ച്ചു.