ക​ഞ്ചാ​വ് കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ
Saturday, June 12, 2021 11:57 PM IST
ആ​ല​പ്പു​ഴ: വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ വി​ല്പ​ന ന​ട​ത്തു​ന്ന​തി​നാ​യി 50 കി​ലോ​ഗ്രാം കഞ്ചാ​വ് ക​ട​ത്തിക്കൊണ്ടു​വ​രു​ക​യും പോ​ലീ​സി​നെ ക​ണ്ട് വാ​ഹ​നം ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു​ക​ള​യു​ക​യും ചെ​യ്ത​യാ​ൾ അ​റ​സ്റ്റി​ൽ. പ​ത്തി​യൂ​ർ വി​ല്ലേ​ജി​ൽ എ​രു​വാ മു​റി​യി​ൽ കോ​ട്ട​യി​ൽ വീ​ട്ടി​ൽ നി​ന്നും ഭ​ര​ണി​ക്കാ​വ് വി​ല്ലേ​ജി​ൽ മ​ഞ്ഞാ​ടി​ത്ത​റ​മു​റി​യി​ൽ ബി​സ്മി​ന മ​ൻ​സി​ൽ ബു​നാ​ഷ്ഖാ​നെ(28)​യാ​ണ് വ​ള്ളി​കു​ന്നം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ഫെ​ബ്രു​വ​രി ര​ണ്ടി​ന് കാ​യ​കു​ളം പു​ന​ലൂ​ർ റോ​ഡി​ൽ വ​ള്ളി​കു​ന്നം പോ​ലീ​സ് പ​ട്രോ​ളിം​ഗ് ടീ​മി​നെ ക​ണ്ട് സ​മീ​പ​ത്തെ മോ​ഹ​നാ​ഫ്യു​വ​ൽ​സി​ൽ കാ​ർ ഉ​പേ​ക്ഷി​ച്ച് ഇ​യാ​ൾ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​നുശേ​ഷം സം​സ​ഥാ​ന​ത്തി​നു പു​റ​ത്തും കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​മാ​യി ഒ​ളി​വി​ലും ക​ഴി​ഞ്ഞി​രു​ന്ന ബു​നാ​ഷ്ഖാ​നെ ച​ങ്ങ​നാ​ശേ​രി​യി​ൽ നി​ന്നു​മാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​യാ​ൾ മു​ന്പും ക​ഞ്ചാ​വ് കേ​സി​ൽ പി​ടി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​താ​ണ്. ഇ​തു​കൂ​ടാ​തെ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ, പി​ടി​ച്ചു​പ​റി, മോ​ഷ​ണം, ന​ര​ഹ​ത്യ ശ്ര​മം തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ​ക്ക് വി​വി​ധ ജി​ല്ല​ക​ളി​ലെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ര​വ​ധി കേ​സു​ക​ളും നി​ല​വി​ലു​ണ്ട്. കാ​യ​കു​ളം, മാ​വേ​ലി​ക്ക​ര, ചാ​രു​മൂ​ട് ഭാ​ഗ​ങ്ങ​ളി​ൽ വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ ക​ഞ്ചാ​വ് വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന​ത് ഇ​യാ​ളാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. വ​ള്ളി​കു​ന്നം പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ഡി. ​മി​ഥു​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.