പ​ക്ഷാ​ഘാ​ത ചി​കി​ത്സ​യ്ക്ക് മെ​ഡി​ക്ക​ൽ കോ​ള​ജി​ന് അ​വാ​ർ​ഡ്
Saturday, June 12, 2021 11:59 PM IST
അ​മ്പ​ല​പ്പു​ഴ: വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ക്കു പ​ക്ഷാ​ഘാ​ത ചി​കി​ത്സ​യ്ക്കു അ​വാ​ർ​ഡ്. ലോ​ക പ​ക്ഷാ​ഘാ​ത സം​ഘ​ട​ന​യു​ടെ അ​വാ​ർ​ഡാ​ണ് ആ​ശു​പ​ത്രി​ക്കു ല​ഭി​ച്ച​ത്. പ​ക്ഷാ​ഘാ​തരം​ഗ​ത്ത് വി​പ്ല​വ​ക​ര​മാ​യ ചി​കി​ത്സാരീ​തി​യാ​ണ് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ല​ഭ്യ​മാ​ക്കു​ന്ന​തെ​ന്നു ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ആ​ർ.​വി. രാം​ലാ​ൽ പ​റ​ഞ്ഞു. ന്യൂ​റോ​ള​ജി അ​ട​ക്ക​മു​ള്ള വി​ഭാ​ഗം ത​ല​വ​ന്മാ​രാ​യ ഡോ. ​ഷാ​ജി, ഡോ. ​ബി​ജു ഭ​ദ്ര​ൻ, ഡോ. ​പ​ത്മ​കു​മാ​ർ, ഡോ. ​ജോ​സ് വ​ർ​ഗീ​സ്, ഡോ. ​സ​ന്തോ​ഷ് രാ​ഘ​വ​ൻ, ഡോ.​എ​സ്. ഗോ​മ​തി ഇ​വ​രു​ടെ കൂ​ട്ടാ​യ ശ്ര​മ​ഫ​ല​മാ​ണ് അ​വാ​ർ​ഡി​ന​ർ​ഹ​മാ​യ​ത്. പ​ക്ഷാ​ഘാ​ത ശു​ശ്രൂ​ഷ​യി​ൽ പ്ര​ത്യ​ക പ്രാ​വീ​ണ്യം നേ​ടി​യ ഹെ​ഡ് ന​ഴ്സു​മാ​രാ​യ സു​മ, മേ​ഴ്സി, മ​ധു എ​ന്നി​വ​രാ​ണ് തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തെ ന​യി​ക്കു​ന്ന​തെ​ന്നും സൂ​പ്ര​ണ്ട് അ​റി​യി​ച്ചു.
ലോ​ക പ​ക്ഷാ​ഘാ​ത സം​ഘ​ട​ന​യു​ടെ സു​വ​ർ​ണ​പു​ര​സ്കാ​രം നേ​ടി​യ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ ആ​രോ​ഗ്യ-​പ​രി​സ്ഥി​തി-​ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ കൃപ അ​നു​മോ​ദി​ച്ചു. കോ​വി​ഡ്‌ കാ​ല​ത്തെ പ​രി​മി​തി​ക​ൾ​ക്കി​ട​യി​ലും വി​വി​ധ ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളെ ഏ​കോ​പി​പ്പി​ച്ച്‌ ന്യൂ​റോ​ള​ജി വി​ഭാ​ഗം ന​ട​ത്തി​യ സേവന ത്തിനുള്ള അം​ഗീ​കാ​ര​മാ​ണ് അ​വാ​ർ​ഡെന്ന് യോ​ഗം വി​ല​യി​രു​ത്തി. കൃപ പ്ര​സി​ഡ​ന്‍റ് ഹം​സ എ. ​കു​ഴു​വേ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു. ​നി​ധി​ൽ​കു​മാ​ർ, പ്ര​ദീ​പ്‌ കൂ​ട്ടാ​ല, ദേ​വ​ൻ പി. ​വ​ണ്ടാ​നം, അ​ഭ​യ​ൻ യ​ദു​കു​ലം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.