ത​ക​ഴി​യി​ൽ വീ​ണ്ടും പൈ​പ്പ് പൊ​ട്ടി
Tuesday, June 15, 2021 10:47 PM IST
അ​മ്പ​ല​പ്പു​ഴ: ത​ക​ഴി​യി​ൽ വീ​ണ്ടും പൈ​പ്പ് ലൈ​ൻ പൊ​ട്ടി. ത​ക​ഴി കെ​എ​സ്ഇ​ബി ഓ​ഫീ​സി​ന് സ​മീ​പം ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് ആ​ല​പ്പു​ഴ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പൈ​പ്പ് ലൈ​ൻ പൊ​ട്ടി​യ​ത്. ഇ​തോ​ടെ അ​മ്പ​ല​പ്പു​ഴ തി​രു​വ​ല്ല റോ​ഡി​ൽ വെ​ള്ള​മൊ​ഴു​കി പ്ര​ള​യ സ​മാ​ന​മാ​കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ക​രു​മാ​ടി​യി​ലു​ള്ള പ്ലാ​ന്‍റി​ൽ നി​ന്ന് പ​മ്പിം​ഗ് നി​ർ​ത്തി​വ​ച്ചു.

ഏ​താ​നും ദി​വ​സം മു​ന്പ് അ​റ്റ​കു​റ്റ​പ്പ​ണി പൂ​ർ​ത്തി​യാ​ക്കി കു​ടി​വെ​ള്ള വി​ത​ര​ണം പു​ന​രാ​രം​ഭ​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് വീ​ണ്ടും തൊ​ട്ട​ടു​ത്ത് പൈ​പ്പ് പൊ​ട്ടി കു​ടി​വെ​ള​ളം പാ​ഴാ​യ​ത്. ഈ ​ഭാ​ഗ​ത്തു ത​ന്നെ പൈ​പ്പ് ലൈ​നി​ന്‍റെ ഗു​ണ​നി​ല​വാ​ര​മി​ല്ലാ​യ്മ മൂ​ലം അ​നേ​കം ത​വ​ണ​യാ​ണ് പൈ​പ് പൊ​ട്ടി​യ​ത്. ഇ​നി റോ​ഡു പൊ​ളി​ച്ച് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​തെ പ​മ്പിം​ഗ് പൂ​ന​രാ​രം​ഭി​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​യി.