ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ക്ഷീ​ര സം​ര​ക്ഷ​ണ പ​ദ്ധ​തി​ക്കു തു​ട​ക്കം
Tuesday, June 15, 2021 10:49 PM IST
ചേർത്തല: മു​ൻ​പൊ​രി​ക്ക​ലും ഇ​ല്ലാ​ത്ത​വി​ധം ക്ഷീ​ര ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കു​ന്ന വൈ​വി​ധ്യമാ​ർ​ന്ന പ​ദ്ധ​തി​ക​ളാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി വ​രു​ന്ന​തെ​ന്ന് മൃ​ഗ​സം​ര​ക്ഷ​ണ ക്ഷീ​രവി​ക​സ​ന മ​ന്ത്രി ജെ. ​ചി​ഞ്ചുറാ​ണി പ​റ​ഞ്ഞു. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കോ​വി​ഡ് ബാ​ധി​ക്കു​ന്ന ക്ഷീ​ര​ക​ർ​ഷ​ക​രു​ടെ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ​യും ക​ർ​ഷ​ക​രെ​യും സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യു​ള്ള ‘ദ​യ’ പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റ​പ്പോ​ൾ ആ​ദ്യം തീ​ർ​പ്പാ​ക്കി​യ​ത് ക്ഷീ​ര ക​ർ​ഷ​ക​രു​ടെ പ്ര​തി​സ​ന്ധി​യാ​ണ്. കോ​വി​ഡ് കാ​ല​ത്ത് കെ​ട്ടി​ക്കി ട​ന്ന പാ​ൽ മു​ഴു​വ​ൻ മി​ൽ​മവ​ഴി സം​ഭ​രി​ച്ചു.
കേ​ര​ള​ത്തി​നാ​വ​ശ്യ​മാ​യ പാ​ൽ എ​ടു​ത്ത ശേ​ഷം ബാ​ക്കി​യു​ള്ള​വ മു​ഴു​വ​നും പാ​ൽ​പ്പൊ​ടി​യാ​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വമാ​ണ് മി​ൽ​മ ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള​ത്. എ​ന്നാ​ൽ കേ​ര​ള​ത്തി​ൽ ത​ന്നെ ഇ​തി​ന് ബ​ദ​ൽ എ​ന്ന നി​ല​യ്ക്കാ​ണ് മ​ല​പ്പു​റ​ത്ത് മി​ൽ​മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ൽ​പ്പൊ​ടി ഫാ​ക്ട​റി സ്ഥാ​പി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.
ജി​ല്ല​യി​ൽ കു​ള​ന്പ് രോ​ഗം നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​ൻ മൃ​ഗ സം​ര​ക്ഷ​ണ വ​കു​പ്പ് ക്രി​യാ​ത്മ​ക​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്. രോ​ഗം ബാ​ധി​ച്ച പ​ശു​ക്ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി തീ​റ്റ കൊ​ടു​ക്കു​ന്ന കാ​ര്യ​വും മൃ​ഗസം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണ്.
വെ​ള്ള​പ്പൊ​ക്ക ബാ​ധി​ത മേ​ഖ​ല​ക​ളി​ലെ ക്ഷീ​ര​ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ച​ന്പ​ക്കു​ള​ത്ത് നി​ർ​മിക്കു​ന്ന പ​ശു​ക്ക​ൾ​ക്കു​ള്ള സം​ര​ക്ഷ​ണ കേ​ന്ദ്രം വ​രു​ന്ന​തോ​ടെ ക്ഷീ​ര​ക​ർ​ഷ​ക​രു​ടെ ബു​ദ്ധി​മു​ട്ടു​ക​ൾ കു​റ​യ്ക്കാ​ൻ സാ​ധി​ക്കും. പ്ര​തി​സ​ന്ധി​ഘ​ട്ട​ത്തി​ൽ ക്ഷീ​ര മേ​ഖ​ല​യെ സ​ഹാ​യി​ക്കാ​നാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി അ​ങ്ങേ​യ​റ്റം അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്ന് കൃ​ഷി മ​ന്ത്രി പി. ​പ്ര​സാ​ദ് പ​റ​ഞ്ഞു. ക​ർ​ഷ​ക​ർ​ക്കു​ള്ള സാ​ന്പ​ത്തി​ക സ​ഹാ​യ വി​ത​ര​ണം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ ക്ഷീ​ര സം​ഘ​ങ്ങ​ളു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ പ്ര​ത്യേ​കം ത​യ്യാ​റാ​ക്കി​യ വാ​സ സ്ഥ​ല​ത്തേ​ക്ക് ദ​ത്തെ​ടു​ത്ത് അ​വ​യ്ക്ക് ഭ​ക്ഷ​ണ​വും ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​വും ഉ​റ​പ്പു​വ​രു​ത്തി പാ​ൽ ക​റ​ന്നു കി​ട്ടു​ന്ന വ​രു​മാ​നം ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കു​ന്ന പ​ദ്ധ​തി​യാ​ണ് ദ​യ.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ജേ​ശ്വ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​വി​ഡ് ബാ​ധി​ത​രു​ടെ പ​ശു​ക്ക​ൾ​ക്കു​ള്ള കാ​ലി​ത്തീ​റ്റ വി​ത​ര​ണം എ.​എം. ആ​രി​ഫ് എംപി നി​ർ​വ​ഹി​ച്ചു. ക​ഞ്ഞി​ക്കു​ഴി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ജി. മോ​ഹ​ന​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ ക്ഷീ​ര വി​ക​സ​ന ഓ​ഫീ​സ​ർ എ. ​അ​നു​പ​മ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ എം.വി. പ്രി​യ, വി​ക​സ​ന സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ എ. ​ശോ​ഭ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.