മൊ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ക്ക​ണം: എ.​എം. ആ​രി​ഫ് എം​പി
Wednesday, June 16, 2021 10:29 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ്-19 മ​ഹാ​മാ​രി​യു​ടെ ദു​രി​ത​ങ്ങ​ൾ പേ​റു​ന്ന സാ​ധാ​ര​ണ​ക്കാ​ർ​ക്ക് സ​ഹാ​യം എ​ത്തി​ക്കു​ന്ന​തി​നേ​ക്കാ​ൾ വ​ൻ​കി​ട കോ​ർ​പറേ​റ്റു​ക​ളു​ടെ കി​ട്ടാ​ക്ക​ടം എ​ഴു​തി​ത്തള്ളാ​നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് വ്യ​ഗ്ര​ത​യെ​ന്ന് എ.​എം. ​ആ​രി​ഫ് എം​പി കു​റ്റ​പ്പെ​ടു​ത്തി. സാ​ധ​ര​ണ​ക്കാ​ർ എ​ടു​ത്ത വാ​യ്പ​ക​ൾ​ക്ക് മൊ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ക്കാ​ൻ സ​ർ​ക്കാ​ർ വി​മു​ഖ​ത​കാ​ട്ടു​ന്പോ​ൾ ബാ​ങ്കു​ക​ൾ 2020-21 വ​ർ​ഷം മാ​ത്രം എ​ഴു​തി​ത്ത​ള്ളി​യ കി​ട്ടാ​ക്ക​ടം 1.53 ല​ക്ഷം കോ​ടി രൂ​പ​യാ​ണ്. ക്ഷേ​മ​പ​ദ്ധ​തി​ക​ൾ​ക്കെ​ന്ന പേ​രി​ൽ പെ​ട്രോ​ൽ-​ഡി​സ​ൽ വി​ല​വ​ർ​ധ​ന​യി​ലൂ​ടെ കൊ​ള്ള തു​ട​രു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​ർ സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്ക് പ്ര​തി​മാ​സം അ​ഞ്ചു​കി​ലോ ഭ​ക്ഷ്യ​ധാ​ന്യം മാ​ത്ര​മാ​ണ് ല​ഭ്യ​മാ​ക്കു​ന്ന​ത്. ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മേ​കാ​ൻ ബാ​ങ്ക് വാ​യ്പ​ക​ൾ​ക്ക് ചു​രു​ങ്ങി​യ​ത് ആ​റു​മാ​സ​ത്തേ​ക്കെ​ങ്കി​ലും പ​ലി​ശര​ഹി​ത മൊ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും ആ​ദാ​യ​നി​കു​തി പ​രി​ധി​ക്കു പു​റ​ത്തു​ള്ള ഓ​രോ കു​ടും​ബ​ത്തി​നും പ്ര​തി​മാ​സം 7500 രൂ​പ വീ​തം ന​ൽ​കാ​ൻ ത​യാ​റാ​ക​ണ​മെ​ന്നും കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ന് അ​യ​ച്ച ക​ത്തി​ൽ എം​പി ആ​വ​ശ്യ​പ്പെ​ട്ടു.