സ്മാ​ർ​ട്ട് ഫോ​ണു​ക​ൾ വി​ത​ര​ണം ചെ​യ്തു
Wednesday, June 16, 2021 10:29 PM IST
മാ​വേ​ലി​ക്ക​ര: നി​ർ​ധ​ന വി​ദ്യാ​ർ​ഥിക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി സ്മാ​ർ​ട്ട് ഫോ​ണു​ക​ൾ വി​ത​ര​ണം ചെ​യ്തു. വ​ള്ളി​ക്കാ​വ് അ​മൃ​ത ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ക​ംപ്യൂട്ട​ർ സ​യ​ൻ​സ് 2000 -2003 എ​സ് ടു ​ബാ​ച്ചി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് കോ​വി​ഡ് കാ​ല​ത്ത് ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​ന് സൗ​ക​ര്യ​മി​ല്ലാ​ത്ത ആ​റു​ നി​ർ​ധ​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്മാ​ർ​ട്ട്ഫോ​ണു​ക​ൾ ന​ൽ​കി​യ​ത്. കാ​ൻ​ഫെ​ഡ് താ​ലൂ​ക്ക് സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​വേ​ലി​ക്ക​ര ശ്രീ​കൃ​ഷ്ണ ഗാ​ന സ​ഭ​യി​ൽ ന​ട​ന്ന ച​ട​ങ്ങ് മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ കെ.​വി. ശ്രീ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ൻ​ഫെ​ഡ് താ​ലൂ​ക്ക് ചെ​യ​ർ​മാ​ൻ ജോ​ർ​ജ് ത​ഴ​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​നി​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ല​ളി​ത ​ര​വീ​ന്ദ്ര​നാ​ഥ്, വി​ക​സ​നകാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ അ​നി വ​ർ​ഗീ​സ്, പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​വേ​ണ്ടി രാ​ഹു​ൽ ച​ന്ദ്ര​ൻ, കാ​ൻ​ഫെ​ഡ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗോ​പ​കു​മാ​ർ കാ​ര്യ​ടി​യി​ൽ, പ്ര​സ​ന്ന​കു​മാ​ർ നാ​യ​ർ, വി.പി. ജ​യ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.