എ​​​​സ്ബി​​​​ക്ക് ഒ​​​​രു നൂ​​​​റ്റാ​​​​ണ്ടി​​​​ന്‍റെ ച​​​​രി​​​​ത്രം
Wednesday, June 16, 2021 10:34 PM IST
ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: പാ​​​​റേ​​​​ൽ​​​​പ്പ​​​​ള്ളി​​​​യോ​​​​ടു ചേ​​​​ർ​​​​ന്നു​​​​ള്ള ബ​​​​ഹു​​​​നി​​​​ല കെ​​​​ട്ടി​​​​ട​​​​ത്തി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചി​​​​രു​​​​ന്ന എ​​​​സ്ബി കോ​​​​ള​​​​ജി​​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ഇ​​​​ന്ന​​​​ത്തെ ആ​​​​ർ​​​​ട്ട്സ് ബി​​​​ൽ​​​​ഡിം​​​​ഗി​​​​ലേ​​​​ക്ക് മാ​​​​റ്റി​​​​യ​​​​ത് 1925ലാ​​​​ണ്.
ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി വി​​​​കാ​​​​രി​​​​യാ​​​​ത്തി​​​​ന്‍റെ അ​​​​പ്പ​​​​സ്തോ​​​​ലി​​​​ക്ക​​​​യാ​​​​യി​​​​രു​​​​ന്ന മാ​​​​ർ ചാ​​​​ൾ​​​​സ് ല​​​​വീ​​​​ഞ്ഞ് ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി​​​​യി​​​​ൽ ഒ​​​​രു കോ​​​​ള​​​​ജ് എ​​​​ന്ന സ്വ​​​​പ്നം മ​​​​ന​​​​സി​​​​ൽ​​​​പേ​​​​റു​​​​ക​​​​യും സെ​​​​ന്‍റ് ബെ​​​​ർ​​​​ക്ക്മാ​​​​ൻ​​​​സ് കോ​​​​ള​​​​ജ് എ​​​​ന്ന ​പേ​​​​രി​​​​ൽ 1891ൽ ​​​​ഹൈ​​​​സ്കൂ​​​​ളി​​​​നു തു​​​​ട​​​​ക്ക​​​​മി​​​​ടു​​​​ക​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു. ഇ​​​​ന്ന് എ​​​​സ്ബി കോ​​​​ള​​​​ജ് സ്ഥി​​​​തി ചെ​​​​യ്യു​​​​ന്ന സ്ഥ​​​​ലം കോ​​​​ള​​​​ജ് സ്ഥാ​​​​പ​​​​ന​​​​ത്തി​​​​നാ​​​​യി വാ​​​​ങ്ങി​​​​യ​​​​തും ചാ​​​​ൾ​​​​സ് ല​​​​വീ​​​​ഞ്ഞാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ങ്കി​​​​ലും അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ കാ​​​​ല​​​​ത്ത് കോ​​​​ള​​​​ജി​​​​നു തു​​​​ട​​​ങ്ങാ​​​​ൻ ക​​​​ഴി​​​​ഞ്ഞി​​​​ല്ല. അ​​​​തി​​​​രൂ​​​​പ​​​​ത​​​​യു​​​​ടെ പ്ര​​​​ഥ​​​​മ ത​​​​ദ്ദേ​​​​ശീ​​​​യ മെ​​​​ത്രാ​​​​ൻ മാ​​​​ർ തോ​​​​മ​​​​സ് കു​​​​ര്യാ​​​​ള​​​​ശേ​​​​രി​​​​യാ​​​​ണ് എ​​​​സ്ബി കോ​​​​ള​​​​ജി​​​​ന് ആ​​​​രം​​​​ഭം കു​​​​റി​​​​ച്ച​​​​ത്.

എ​​​​സ്ബി കോ​​​​ള​​​​ജി​​​​ന് പ​​​​ണം ആ​​​​വ​​​​ശ്യ​​​​മാ​​​​യി വ​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ പ്രി​​​​ൻ​​​​സി​​​​പ്പ​​​​ലാ​​​​യി​​​​രു​​​​ന്ന ഫാ.​ ​​​മാ​​​​ത്യു പു​​​​ര​​​​ക്ക​​​​ൽ ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി മാ​​​​ർ​​​​ക്ക​​​​റ്റി​​​​ലേ​​​​ക്കി​​​​റ​​​​ങ്ങി ക​​​​ച്ച​​​​വ​​​​ട​​​​ക്കാ​​​​രി​​​​ൽ​​​നി​​​​ന്നും വി​​​​റ്റു​​​​വ​​​​ര​​​​വു വാ​​​​ങ്ങി​​​​യി​​​​രു​​​​ന്ന​​​​താ​​​​യും കോ​​​​ള​​​​ജി​​​​ന്‍റെ ആ​​​​വ​​​​ശ്യ​​​​ത്തി​​​​നാ​​​​യി രൂ​​​​പ​​​​ത ചി​​​​ട്ടി ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്ന​​​​താ​​​​യും ച​​​​രി​​​​ത്ര രേ​​​​ഖ​​​​ക​​​​ളി​​​​ൽ പ​​​​റ​​​​യു​​​​ന്നു. ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത​​​​യെ വി​​​​വി​​​​ധ കാ​​​​ല​​​​ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ൽ ന​​​​യി​​​​ച്ച ബി​​​​ഷ​​​​പ്പു​​​​മാ​​​​രു​​​​ടെ പ​​​​രി​​​​ശ്ര​​​​മ ഫ​​​​ല​​​​മാ​​​​യാ​​​​ണ് എ​​​​സ്ബി ഇ​​​​ന്ന് അ​​​​ക്ഷ​​​​ര​​​ലോ​​​​ക​​​​ത്ത് പ്ര​​​​ശ​​​​സ്തി​​​​യു​​​​ടെ നെ​​​​റു​​​​ക​​​​യി​​​​ൽ ശോ​​​​ഭി​​​​ക്കു​​​​ന്ന​​​​ത്.
ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പെ​​​​രു​​​​ന്തോ​​​​ട്ടം -ര​​​​ക്ഷാ​​​​ധി​​​​കാ​​​​രി​, സ​​​​ഹാ​​​​യ​​​​മെ​​​​ത്രാ​​​​ൻ മാ​​​​ർ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ൽ -സ​​​​ഹ​​​​ര​​​​ക്ഷാ​​​​ധി​​​​കാ​​​​രി​, മോ​​​​ണ്‍.​ തോ​​​​മ​​​​സ് പാ​​​​ടി​​​​യ​​​​ത്ത് -മാ​​​​നേ​​​​ജ​​​​ർ, ഫാ.​ ​​​റെ​​​​ജി പി.​ ​​​കു​​​​ര്യ​​​​ൻ പ്ലാ​​​​ത്തോ​​​​ട്ടം -പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ, റ​​​​വ.​​​​ഡോ.​ ജോ​​​​സ് തെ​​​​ക്കേ​​​​പ്പു​​​​റം, ഡോ.​ ​​​ബെ​​​​ന്നി മാ​​​​ത്യു -വൈ​​​​സ് പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ​​​​മാ​​​​ർ, ഫാ.​ ​​​മോ​​​​ഹ​​​​ൻ മു​​​​ട​​​​ന്താ​​​​ഞ്ഞി​​​​ലി​​​​ൽ -ബ​​​​ർ​​​​സാ​​​​ർ എ​​​​ന്നി​​​​വ​​​​രാ​​​​ണ് കോ​​​​ള​​​​ജി​​​​നെ ഇ​​​​പ്പോ​​​​ൾ ന​​​​യി​​​​ക്കു​​​​ന്ന​​​​ത്.

എ​​​​സ്ബി​​​​യു​​​​ടെ
മു​​​​ദ്ര​​​​യി​​​​ൽകു​​​​ലീ​​​​ന​​​​ത​​​​യു​​​​ടെ
ആ​​​​ദ​​​​ർ​​​​ശ​​​​വാ​​​​ക്യം

എ​​​​സ്ബി കോ​​​​ള​​​​ജി​​​​ന്‍റെ മു​​​​ദ്ര രൂ​​​​പ​​​​ക​​​​ൽ​​​​പ​​​​ന ചെ​​​​യ്ത​​​​ത് ഇം​​​​ഗ്ലീ​​​​ഷ് വി​​​​ഭാ​​​​ഗം അ​​​​ധ്യാ​​​​പ​​​​ക​​​​നാ​​​​യ കു​​​​ള​​​​ന്ത​​​​സ്വാ​​​​മി പി​​​​ള്ള​​​​യാ​​​​ണ്. ദീ​​​​ർ​​​​ഘ ച​​​​തു​​​​രാ​​​​കൃ​​​​തി​​​​യി​​​​ലു​​​​ള്ള മെ​​​​ഡ​​​​ൽ ഒ​​​​രു ഗ്രീ​​​​ക്ക് കു​​​​രി​​​​ശാ​​​​ൽ നാ​​​​ലാ​​​​യി ഭാ​​​​ഗി​​​​ച്ച​​​​തി​​​​ൽ ഇ​​​​ട​​​​തു​​​മു​​​​ക​​​​ളി​​​​ൽ പ്രാ​​​​വും വ​​​​ല​​​​തു മു​​​​ക​​​​ളി​​​​ൽ ലി​​​​ല്ലി പു​​​​ഷ്പ​​​​വും താ​​​​ഴെ ഇ​​​​ട​​​​തു​​​​ഭാ​​​​ഗ​​​​ത്ത് ര​​​​ണ്ട് തെ​​​​ങ്ങും വ​​​​ല​​​​തു​​​​ഭാ​​​​ഗ​​​​ത്ത് തി​​​​ര​​​​മാ​​​​ല​​​​ക​​​​ളും ആ​​​​ലേ​​​​ഖ​​​​നം ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്നു. പ്രാ​​​​വ് പ​​​​രി​​​​ശു​​​​ദ്ധാ​​​​ത്മാ​​​​വി​​​​നേ​​​​യും ബോ​​​​ധ​​​​ജ്ഞാ​​​​ന​​​​ത്തേ​​​​യും ലി​​​​ല്ലി​​​പു​​​​ഷ്പം പ​​​​രി​​​​ശു​​​​ദ്ധി​​​​യെ​​​​യും പ്ര​​​​കൃ​​​​തി​​​​യേ​​​​യും തെ​​​​ങ്ങു​​​​ക​​​​ൾ കേ​​​​ര​​​​ള​​​​ത്തേ​​​​യും തി​​​​ര​​​​മാ​​​​ല​​​​ക​​​​ൾ അ​​​​റ​​​​ബി​​​​ക്ക​​​​ട​​​​ലി​​​​ലെ തി​​​​ര​​​​മാ​​​​ല​​​​ക​​​​ളേ​​​​റ്റു പ​​​​ശ്ചി​​​​മ​​​​ഘ​​​​ട്ടം​​​​വ​​​​രെ വ്യാ​​​​പി​​​​ച്ചു കി​​​​ട​​​​ക്കു​​​​ന്ന കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ ഭൂ​​​​പ്ര​​​​ദേ​​​​ശ​​​​ത്തെ​​​​യും സ​​​​മു​​​​ദ്ര​​​​തീ​​​​ര സാ​​​​മി​​​​പ്യ​​​​മു​​​​ള്ള ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി​​​​യേ​​​​യും സൂ​​​​ചി​​​​പ്പി​​​​കു​​​​ന്നു. കു​​​​രി​​​​ശി​​​​ന്‍റെ ന​​​​ടു​​​​വി​​​​ലെ തു​​​​റ​​​​ന്ന പു​​​​സ്ത​​​​കം വി​​​​വേ​​​​ക ജ്ഞാ​​​​ന​​​​ങ്ങ​​​​ളേ​​​​യും ക​​​​ർ​​​​മ​​​​നി​​​​ര​​​​ത​​​​രാ​​​​യ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ​​​​യും പ്ര​​​​തീ​​​​ക​​​​മാ​​​​ണ്. കു​​​​രി​​​​ശ് ര​​​​ക്ഷ​​​​യു​​​​ടെ​​​​യും പ്ര​​​​തീ​​​​ക്ഷ​​​​യു​​​​ടെ​​​​യും പ്ര​​​​തീ​​​​ക​​​​വു​​​​മാ​​​​ണ്.

മു​​​​ദ്ര​​​​യു​​​​ടെ മു​​​​ക​​​​ളി​​​​ൽ കാ​​​​രി​​​​ത്താ​​​​സ് വേ​​​​റാ നൊ​​​​ബി​​​​ലി​​​​റ്റാ​​​​സ്(​caritas vera nobil-itsa) എ​​​​ന്ന് ല​​​​ത്തീ​​​​നി​​​​ലും താ​​​​ഴെ സൗ​​​​ഭ്രാ​​​​ത്രം ഹി ​​​​കു​​​​ലീ​​​​ന​​​​ത എ​​​​ന്ന് സം​​​​സ്കൃ​​​​ത​​​​ത്തി​​​​ലും ചേ​​​​ർ​​​​ത്തി​​​​ട്ടു​​​​ണ്ട്. അ​​​​പാ​​​​ര​​​​മാ​​​​യ ഈ ​​​​അ​​​​ർ​​​​ഥ​​​​വ്യാ​​​​പ്തി നൂ​​​​റി​​​​ന്‍റെ നി​​​​റ​​​​വി​​​​ലും എ​​​​സ്ബി​​​​യു​​​​ടെ ച​​​​രി​​​​ത്ര​​​​വ​​​​ഴി​​​​ക​​​​ളി​​​​ൽ എ​​​​ഴു​​​​തി ചേ​​​​ർ​​​​ത്തി​​​​രി​​​​ക്കു​​​​ന്നു. വി​​​​വേ​​​​ച​​​​ന​​​​ങ്ങ​​​​ളി​​​​ല്ലാ​​​​തെ വി​​​​ദ്യ പ​​​​ക​​​​ർ​​​​ന്നു ന​​​​ൽ​​​​കി​​​​യ​​​​തി​​​​ന്‍റെ വി​​​​ശാ​​​​ല​​​​മാ​​​​യ കാ​​​​ഴ്ച​​​​പ്പാ​​​​ട് ഈ ​​​​ക​​​​ലാ​​​​ല​​​​യം അ​​​​വി​​​​രാ​​​​മം തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്.

ഫാ.​ ​​​മാ​​​​ത്യു പു​​​​ര​​​​ക്ക​​​​ൽ
സ്ഥാ​​​​പ​​​​ക പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത​​​​യു​​​​ടെ പ്ര​​​​ഥ​​​​മ ത​​​​ദ്ദേ​​​​ശീ​​​​യ​​​മെ​​​​ത്രാ​​​​ൻ മാ​​​​ർ തോ​​​​മ​​​​സ് കു​​​​ര്യാ​​​​ള​​​​ശേ​​​​രി കോ​​​​ള​​​​ജ് ആ​​​​രം​​​​ഭി​​​​ക്കാ​​​​ൻ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ത്ത​​​​പ്പോ​​​​ൾ രൂ​​​​പ​​​​ത​​​​യി​​​​ലെ പ്ര​​​​ഥ​​​​മ എം​​​​എ​​​​ക്കാ​​​​ര​​​​ൻ വൈ​​​​ദി​​​​ക​​​​നാ​​​​യ ഫാ.​ ​​​മാ​​​​ത്യു പു​​​​ര​​​​ക്ക​​​​ലി​​​​നെ പ്രി​​​​ൻ​​​​സി​​​​പ്പ​​​​ലാ​​​​യി നി​​​​യ​​​​മി​​​​ച്ചു. രൂ​​​​പ​​​​ത​​​യ്​​​​ക്കു പ​​​​ണ​​​​മി​​​​ല്ല, പ​​​​ണ​​​​മു​​​​ണ്ടാ​​​​ക്കി കോ​​​​ള​​​​ജ് ന​​​​ട​​​​ത്തി​​​​ക്കൊ​​​​ണ്ടു പോ​​​​ക​​​​ണ​​​​മെ​​​​ന്നു നി​​​​ർ​​​​ദേ​​​​ശി​​​​ച്ചാ​​​​യി​​​​രു​​​​ന്നു നി​​​​യ​​​​മ​​​​നം.

മൂ​​​​വാ​​​​യി​​​​രം രൂ​​​​പ ക​​​​ടം​​​​വാ​​​​ങ്ങി​​​​യാ​​​​ണ് പാ​​​​റേ​​​​ൽ​​​​പ്പ​​​​ള്ളി​​​​ക്ക​​​​ടു​​​​ത്തു​​​​ള്ള കെ​​​​ട്ടി​​​​ട​​​​ത്തി​​​​ൽ പ​​​​ഠ​​​​ന സൗ​​​​ക​​​​ര്യ​​​​ത്തി​​​​നാ​​​​യി ക്ലാ​​​​സ്മു​​​​റി​​​​ക​​​​ൾ ഒ​​​​രു​​​​ക്കി​​​​യ​​​​ത്. പ്ര​​​​ഥ​​​​മ ബാ​​​​ച്ചി​​​​ലെ വി​​​​ദ്യാ​​​​ർ​​​​ഥി​​​​യാ​​​​യി​​​​രു​​​​ന്ന വി.​​​​വി.​ ജോ​​​​ണ്‍ കോ​​​​ള​​​​ജി​​​​ലെ വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ക്കു​​​​ന്നു​​​​ണ്ട്. ഇ​​​​ദ്ദേ​​​​ഹം രാ​​​​ജ​​​​സ്ഥാ​​​​നി​​​​ലെ ജോ​​​​ധ്പൂ​​​​ർ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യു​​​​ടെ വൈ​​​​സ്ചാ​​​​ൻ​​​​സി​​​​ല​​​​ർ പ​​​​ദ​​​​വി വ​​​​രെ എ​​​​ത്തി.

1952ൽ ​​​​ബി​​​​രു​​​​ദ​​​​കോ​​​​ഴ്സ് ആ​​​​രം​​​​ഭി​​​​ച്ച​​​​തി​​​​ന്‍റെ ആ​​​​ഘോ​​​​ഷ​​​​പ​​​​രി​​​​പാ​​​​ടി ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്ത തി​​​​രു​​​​വി​​​​താം​​​​കൂ​​​​ർ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യു​​​​ടെ വൈ​​​​സ് ചാ​​​​ൻ​​​​സി​​​​ല​​​​ർ ശ്രീ​​​​ചി​​​​ത്തി​​​​ര തി​​​​രു​​​​നാ​​​​ൾ മ​​​​ഹാ​​​​രാ​​​​ജാ​​​​വ് പ്ര​​​​സം​​​​ഗ​​​​ത്തി​​​​ൽ കോ​​​​ള​​​​ജി​​​​നെ​​​യും പ്ര​​​​ഥ​​​​മ പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ പു​​​​ര​​​​ക്ക​​​​ൽ അ​​​​ച്ച​​​​നെ​​​​യും പ്ര​​​​കീ​​​​ർ​​​​ത്തി​​​​ച്ചി​​​​രു​​​​ന്നു. എ​​​​സ്ബി കോ​​​​ള​​​​ജി​​​​ന്‍റെ പു​​​​തി​​​​യ അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​റ്റീ​​​​വ് ബ്ലോ​​​​ക്കി​​​​ൽ പു​​​​ര​​​​ക്ക​​​​ൽ അ​​​​ച്ച​​​​ന്‍റെ പേ​​​​രി​​​​ൽ പു​​​​തി​​​​യ മ​​​​നോ​​​​ഹ​​​​ര​​​​മാ​​​​യ കോ​​​​ണ്‍​ഫ​​​​റ​​​​ൻ​​​​സ് ഹാ​​​​ൾ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ആ​​​​രം​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്.