ദു​രി​ത​യാ​ത്ര സ​മ്മാ​നി​ച്ച് പൊ​ക്ലാ​ശേ​രി-​തേ​നംപ​റ​മ്പ് റോ​ഡ്
Thursday, June 17, 2021 10:29 PM IST
ചേ​ർ​ത്ത​ല: പൊ​ട്ടി​ത്ത​ക​ർ​ന്നു താ​റു​മാ​റാ​യി കി​ട​ക്കു​ന്ന പൊ​ക്ലാ​ശേ​രി-​തേ​നം​പ​റ​മ്പ് റോ​ഡ് ജ​ന​ങ്ങ​ള്‍​ക്ക് ദു​രി​ത​മാ​കു​ന്നു. പ​ല​യി​ട​ങ്ങ​ളി​ലും റോ​ഡു​ക​ളു​ടെ ഗു​ണ​നി​ല​വാ​രം കൂ​ടി​യ​പ്പോ​ഴും മാ​രാ​രി​ക്കു​ളം വ​ട​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ഈ ​റോ​ഡി​നു​മാ​ത്രം ശാ​പ​മോ​ക്ഷം ആ​യി​ല്ല. ഇ​തി​ന്‍റെ അ​നു​ബ​ന്ധ റോ​ഡു​ക​ൾ എ​ല്ലാം പ​ല​പ്രാ​വ​ശ്യം റീ​ടാ​ർ ചെ​യ്തി​ട്ടും അ​ധി​കൃ​ത​ർ ഈ​റോ​ഡി​ലേ​ക്ക് തി​രി​ഞ്ഞു നോ​ക്കി​യി​ട്ടി​ല്ല. സം​സ്ഥാ​ന ഹൈ​വേ 66 ല്‍​നി​ന്നും ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ലേ​ക്ക് പോ​കാ​ൻ ഉ​ള്ള ഏ​റ്റ​വും എ​ളു​പ്പ മാ​ർ​ഗ​മാ​ണ് ഈ​റോ​ഡ്.

ചെ​ത്തി പ​ള്ളി, ചെ​ത്തി പോ​സ്റ്റ് ഓ​ഫി​സ്, സ്കൂ​ൾ, ചെ​ത്തി ബീ​ച്ച്, ക​ണി​ച്ചു​കു​ള​ങ്ങ​ര ക്ഷേ​ത്രം, ക​ണി​ച്ചു​കു​ള​ങ്ങ​ര പോ​സ്റ്റ് ഓ​ഫീ​സ്, സ്കൂ​ൾ, എ​സ്എ​ൻ കോ​ള​ജ്, ബാ​ങ്കു​ക​ൾ, പൊ​ക്ലാ​ശേ​രി ഗ​വ​ൺ​മെ​ന്‍റ് സ്കൂ​ൾ, ക്ഷേ​ത്രം, കൃ​ഷി ഭ​വ​ൻ, മ​റ്റ് നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ൾ, തു​ട​ങ്ങി​യ​വ​യി​ലേ​ക്ക് പോ​കു​വാ​ൻ ഈ ​താ​റു​മാ​റാ​യി കി​ട​ക്കു​ന്ന റോ​ഡാ​ണ് ജ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. മ​റ്റൊ​രു പ്ര​ശ്നം ഈ ​റോ​ഡി​ന് ആ​വ​ശ്യ​ത്തി​നു​ള്ള വീ​തി​യി​ല്ല​യെ​ന്നു​ള്ള​താ​ണ്. കാ​ല​വ​ര്‍​ഷം ശ​ക്ത​മാ​കു​ന്ന​തോ​ടു​കൂ​ടി കൂ​ടു​ത​ൽ ദു​രി​ത​പൂ​ർ​ണ​മാ​കും. ് ആ​വ​ശ്യ​ത്തി​നു​ള്ള വീ​തി കൂ​ട്ടി സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.