ക​വ​ർ​ച്ച കേ​സി​നെ കു​ഴ​ൽ​പ്പ​ണ കേ​സ് ആ​ക്കു​ന്ന​തി​നു പി​ന്നി​ൽ ഗൂ​ഢ​ല​ക്ഷ്യ​മെ​ന്ന് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ
Thursday, June 17, 2021 10:29 PM IST
ആ​ല​പ്പു​ഴ: ക​വ​ർ​ച്ച​ക്കേ​സി​നെ കു​ഴ​ൽ​പ്പ​ണ​ക്കേ​സ് ആ​ക്കി തി​രി​ച്ചു​വി​ട്ട് ക​വ​ർ​ച്ച​ക്കാ​രെ ര​ക്ഷി​ക്കാ​നും അ​തോ​ടൊ​പ്പം ബി​ജെ​പി നേ​താ​ക്ക​ളെ പ്ര​തി​ക്കൂ​ട്ടി​ൽ നി​ർ​ത്തി അ​പ​മാ​നി​ക്കാ​നും പോ​ലീ​സ് ശ്ര​മി​ക്കു​ന്ന​തി​ന് പി​ന്നി​ൽ ഗൂ​ഢ​ല​ക്ഷ്യ​മാ​ണ് ഉ​ള്ള​തെ​ന്ന് മു​ൻ മി​സോ​റാം ഗ​വ​ർ​ണ​ർ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ പ​റ​ഞ്ഞു. പ്ര​തി​ക​ളാ​ക്ക​പ്പെ​ട്ട 21 പേ​രി​ൽ 9 പേ​ർ സി​പി​എ​മ്മു​കാ​രും 5 പേ​ർ സി​പി​ഐ​ക്കാ​രു​മാ​ണ്. അ​തു​കൊ​ണ്ടു ത​ന്നെ പ്ര​തി​ക​ളു​ടെ ഫോ​ൺ കാ​ളു​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ പോ​ലും ത​യാ​റാ​കാ​ഞ്ഞ പോ​ലീ​സ് പ​രാ​തി​ക്കാ​ര​ന്‍റെ ഫോ​ൺ​കോ​ളു​ക​ൾ ചെ​ക്കു​ചെ​യ്തു അ​ദ്ദേ​ഹം ബ​ന്ധ​പ്പെ​ട്ട​വ​രെ വി​ളി​ച്ചു വ​രു​ത്തി ചോ​ദ്യം ചെ​യ്തു അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്.

കെ. ​സു​രേ​ന്ദ്ര​നെ ക​ള്ള​ക്കേ​സി​ൽ പെ​ടു​ത്തി അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നു​ള്ള സി​പി​എം നീ​ക്കം വി​ല​പ്പോ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പോ​ലീ​സി​ന്‍റെ​യും സ​ർ​ക്കാ​രി​ന്‍റെ​യും ബി​ജെ​പി വേ​ട്ട തു​ട​രു​ക​യാ​ണെ​ങ്കി​ൽ ബി​ജെ​പി അ​തി​നെ ശ​ക്ത​മാ​യി നേ​രി​ടു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ ബി​ജെ​പി വേ​ട്ട​യ്‌​ക്കെ​തി​രെ ബി​ജെ​പി ജി​ല്ലാ കോ​ർ ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന സ​ത്യാ​ഗ്ര​ഹ സ​മ​രം ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​വി. ഗോ​പ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ദ​ക്ഷി​ണ മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് കെ. ​സോ​മ​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കോ​ർ ക​മ്മ​റ്റി അം​ഗ​ങ്ങ​ളും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രു​മാ​യ പി.​കെ. വാ​സു​ദേ​വ​ൻ, ഡി.​അ​ശ്വ​നി ദേ​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബി​ജെ​പി ജി​ല്ലാ ഉ​പാ​ധ്യ​ക്ഷ​ൻ എ​ൽ.​പി. ജ​യ​ച​ന്ദ്ര​ൻ, ബി​ജെ​പി ജി​ല്ലാ സെ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജി. ​വി​നോ​ദ് കു​മാ​ർ, ഒ​ബി​സി മോ​ർ​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​പ്ര​ദീ​പ്, ജി​ല്ലാ മീ​ഡി​യ സെ​ൽ ക​ൺ​വീ​ന​ർ അ​ജി​ത്കു​മാ​ർ പി​ഷാ​ര​ത്ത് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു