മി​നി ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ചു മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്
Thursday, June 17, 2021 10:29 PM IST
ഹ​രി​പ്പാ​ട് : മീ​നു​മാ​യി വ​ന്ന മി​നി ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ചു മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കാ​ർ യാ​ത്രി​ക​രാ​യ മാ​ന്നാ​ർ സ്വ​ദേ​ശി ഷാ​ജി(54), ആ​റാ​ട്ടു​പു​ഴ സ്വ​ദേ​ശി മേ​ഘ(19), ലോ​റി ഡ്രൈ​വ​ർ ക​ന്യാ​കു​മാ​രി സ്വ​ദേ​ശി മ​നോ​ഹ​ര​ൻ (45) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ദേ​ശീ​യ​പാ​ത​യി​ൽ ആ​ർ.​കെ. ജം​ഗ്ഷ​നു സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കൊ​ച്ചി​ക്ക് മീ​നു​മാ​യി പോ​യ ലോ​റി​യും ആ​റാ​ട്ടു​പു​ഴ​യി​ൽ നി​ന്നും മാ​ന്നാ​ർ ഭാ​ഗ​ത്തേ​ക്ക്‌ പോ​യ കാ​റു​മാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. ഹ​രി​പ്പാ​ട് പോ​ലീ​സ്, ഹൈ​വേ പോ​ലീ​സ്, ഹ​രി​പ്പാ​ട് എ​മ​ർ​ജ​ൻ​സി റെ​സ്ക്യൂ​ടീം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.