300 നാ​ള്‍ പി​ന്നി​ട്ട് പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ അ​ണു​ന​ശീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍
Thursday, June 17, 2021 10:32 PM IST
ചേ​ർ​ത്ത​ല: ടി​കെ​എ​സ് തൊ​ഴി​ലാ​ളി ക​ർ​ഷ​ക സം​ഘ​ത്തി​ന്‍റെ​യും സീ​ഫു​ഡ് വ​ർ​ക്കേ​ഴ്സ് സൊ​സൈ​റ്റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ ന​ട​ത്തി​വ​ന്നി​രു​ന്ന അ​ണു​ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ള്‍ 300 ദി​വ​സം പി​ന്നി​ട്ടു. എ​ഴു​പു​ന്ന ആ​സ്ഥാ​ന​മാ​യ സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​നം ഒ​ന്ന​ര വ​ർ​ഷം മു​മ്പ് എ.​എം ആ​രി​ഫ് എം​പി​യാ​യി​രു​ന്നു ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. പൊ​തു​സ്ഥ​ല​ങ്ങ​ൾ, സ​ർ​ക്കാ​ർ- പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, വി​ദ്യാ​ല​യ​ങ്ങ​ൾ, ശ്മ​ശാ​ന​ങ്ങ​ൾ, റേ​ഷ​ൻ ക​ട​ക​ൾ, ബി​വ​റേ​ജ് ഷോ​പ്പു​ക​ൾ​ക്കു മു​ന്നി​ലു​മാ​ണ് ഇ​തി​നോ​ട​കം സൗ​ജ​ന്യ​മാ​യി അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി​യ​ത്.

ക​ർ​ഷ​ക​ർ​ക്കു കൃ​ഷി ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ജൈ​വ വ​ള​ങ്ങ​ൾ ഉ​ത്പാ​ദി​പ്പി​ച്ച് ക​വ​റി​ലാ​ക്കി വി​പ​ണ​നം ചെ​യ്യു​ന്ന​തി​ലൂ​ടെ​യാ​ണ് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന് പ​ണം ക​ണ്ടെ​ത്തു​ന്ന​ത്. മു​ന​മ്പം മു​ത​ൽ അ​മ്പ​ല​പ്പു​ഴ വ​രെ​യും ചെ​ല്ലാ​നം ഉ​ൾ​പ്പ​ടെ തീ​ര​ദേ​ശ​ങ്ങ​ളി​ലും ഇ​തി​നോ​ട​കം അ​ണു​ന​ശീ​ക​ര​ണ​ങ്ങ​ള്‍ ന​ട​ത്തി. ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ട​ന​യു​ടെ കീ​ഴി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ വീ​ടു​ക​ളി​ൽ പി​പി​ഇ കി​റ്റ് ധ​രി​ച്ചെ​ത്തി അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തു​ന്ന സം​ഘ​വും പ്ര​വ​ർ​ത്തി​യ്ക്കു​ന്നു​ണ്ട്. ലോ​ക്ഡൗ​ൺ അ​യ​വു വ​ന്ന​തോ​ടെ ഏ​റ്റ​വും കൂ​ടു​ത​ൽ തി​ര​ക്കു​ണ്ടാ​യ ചേ​ർ​ത്ത​ല കോ​ട​തി ക​വ​ല​യ്ക്ക് സ​മീ​പ​മു​ള്ള ബി​വ​റേ​ജ് ഷോ​പ്പി​ന് പ​രി​സ​ര​ത്ത് ഇ​ന്ന​ലെ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി. ഇ​രു സം​ഘ​ട​ന​ക​ളു​ടെ​യും പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഇ.​ഒ. വ​ർ​ഗീ​സ്, കു​ഞ്ഞു​മോ​ൻ, സു​ശീ​ല​ൻ, സെ​ക്ര​ട്ട​റി ഷീ​ല എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.