ഓ​ണ്‍​ലൈ​ൻ ഗ്ര​ന്ഥ​ശാ​ല​യ്ക്കു തു​ട​ക്ക​മാ​യി
Saturday, June 19, 2021 11:37 PM IST
അന്പലപ്പുഴ: കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ ഓ​ണ്‍ലൈ​ൻ ഗ്ര​ന്ഥ​ശാ​ല​ക്ക് അ​ന്പ​ല​പ്പു​ഴ​യി​ൽ തു​ട​ക്ക​മാ​യി. ​വാ​യ​ന​ദി​ന​മാ​യ ശ​നി​യാ​ഴ്ച അ​ന്പ​ല​പ്പു​ഴ പി.​കെ. സ്മാ​ര​ക ഗ്ര​ന്ഥ​ശാ​ല​യി​ലാ​ണ് ഓ​ണ്‍​ലൈ​ൻ ഗ്ര​ന്ഥ​ശാ​ല​യ്ക്കു തു​ട​ക്ക​മാ​യ​ത്. വാ​യ​ന​ദി​ന​ത്തി​ൽ ഗ്ര​ന്ഥ​ശാ​ല​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എ​ച്ച്.​ സ​ലാം എംഎ​ൽഎ ​ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.​ വാ​യ​ന പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും എംഎ​ൽഎ ​നി​ർ​വ​ഹി​ച്ചു.​ ഗ്ര​ന്ഥ​ശാ​ലാ പ്ര​സി​ഡ​ന്‍റ് കെ.​പി. കൃ​ഷ്ണ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്ര​ന്ഥ​ശാ​ല​യി​ലേ​ക്ക് പ​ത്ര​ങ്ങ​ളും മാ​സി​ക​ക​ളും സം​ഭാ​വ​ന ചെ​യ്ത​വ​രി​ൽ നി​ന്ന് ഇ​ത് ഏ​റ്റുവാ​ങ്ങി.​ ഗ്ര​ന്ഥ​ശാ​ല സ്കൂ​ൾ വി​ദ്യാ​ർഥിക​ൾ​ക്കാ​യി ന​ട​ത്തി​യ ഉ​പ​ന്യാ​സ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ച്ച​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.​ ച​ട​ങ്ങി​ൽ എംഎ​ൽഎയ്ക്ക് സ്വീ​ക​ര​ണ​വും ന​ൽ​കി.