ന​ടേ​ശ​ൻ വ​ര​ച്ചു​പൊ​രു​തു​ക​യാ​ണ്, കൊ​റോ​ണ​യ്ക്കെ​തി​രേ
Monday, July 5, 2021 10:39 PM IST
ആ​ല​പ്പു​ഴ: മ​ണ്ണ​ഞ്ചേ​രി നേ​താ​ജി ത​ണ​ല്‍ വീ​ട്ടി​ല്‍ ടി.​ ന​ടേ​ശ​ന് കൊ​റോ​ണയ്​ക്കെ​തി​രേ​യു​ള്ള ചു​വ​രെ​ഴു​ത്ത് സ്വ​യം തെര​ഞ്ഞെ​ടു​ത്ത നി​യോ​ഗ​മാ​ണ്. മേ​യ് മാ​സം തു​ട​ക്ക​ത്തി​ല്‍ കൊ​റോ​ണ വൈ​റ​സ് ത​ന്‍റെ എ​ല്ലാ​മാ​യ അ​മ്മ​യു​ടെ ജീ​വ​ന്‍ ക​വ​ര്‍​ന്ന​തോ​ടെ​യാ​ണ് ആ ​നി​യോ​ഗം സ്വ​യം സ്വീ​ക​രി​ച്ച​ത്. ന​ടേ​ശ​ന്‍റെ എ​ണ്‍​പ​തു​കാ​രി​യാ​യ അ​മ്മ കോ​വി​ഡ് ബാ​ധി​ച്ച് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് ലോ​ക​ത്തോ​ട് യാ​ത്ര പ​റ​ഞ്ഞ​ത്.

ക​ലാ​കാ​ര​നും ചു​വ​രെ​ഴു​ത്തു​കാ​ര​നു​മാ​യ ന​ടേ​ശ​ന്‍ അ​തോ​ടെ തീ​രു​മാ​നം എ​ടു​ത്തു. ചു​വ​രെ​ഴു​ത്തി​ലൂ​ടെ കൊ​റോ​ണ​യ്ക്കെ​തി​രേ പ്ര​തി​രോ​ധം തീ​ര്‍​ക്കു​ക. കോ​വി​ഡ് മ​ഹാ​മാ​രി​ക്കെ​തി​രേ അ​ന്നു​മു​ത​ല്‍ പൊ​തു​ചു​വ​രു​ക​ള്‍ ക​ണ്ടെ​ത്തി ബോ​ധ​വ​ത്ക​ര​ണ ചി​ത്ര​ങ്ങ​ളും ചു​വ​രെ​ഴു​ത്തും തു​ട​ങ്ങി. ചാ​യ​വും മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും സ്വ​ന്ത​മാ​യി ക​ണ്ടെ​ത്തി​യാ​യി​രു​ന്നു ഇ​ത്. ഇ​പ്പോ​ള്‍ 23-ാമ​ത്തെ ചു​വ​രെ​ഴു​ത്ത് ബീ​ച്ചി​ലെ സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കും വേ​ണ്ടി​യു​ള്ള ആ​ശു​പ​ത്രി​ക്കു​മു​മ്പാ​യു​ള്ള റെ​യി​ല്‍​വേ​ക്രോ​സി​നു കി​ഴ​ക്കു​വ​ശ​ത്തെ മ​തി​ലി​ല്‍ പൂ​ര്‍​ത്തി​യാ​ക്കി.

ഒ​രു വ​ര്‍​ഷം തു​ട​ര്‍​ച്ച​യാ​യി ഇ​ത്ത​രം ചു​വ​രെ​ഴു​ത്ത് തു​ട​രാ​നാ​ണ് ന​ടേ​ശ​ന്‍റെ തീ​രു​മാ​നം. ന​ടേ​ശ​ന്‍റെ സ​ദ്പ്ര​വൃ​ത്തി മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​ഞ്ഞ ആ​രോ​ഗ്യവ​കു​പ്പ് അ​ധി​കൃ​ത​രും മാ​സ് മീ​ഡി​യ വി​ഭാ​ഗ​വും ന​ടേ​ശ​നെ അ​നു​മോ​ദി​ക്കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ എ​ല്‍. അ​നി​ത​കു​മാ​രി​യും മാ​സ് മീ​ഡി​യ ഓ​ഫീ​സ​ര്‍ പി.​എ​സ്. സു​ജ​യും മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രും നേ​രി​ട്ട് ന​ടേ​ശ​ന്‍ ചു​വ​രെ​ഴു​തു​ന്നി​ട​ത്തെ​ത്തി അ​നു​മോ​ദി​ക്കു​ക​യും വ​കു​പ്പി​ന്‍റെ പ്ര​ശം​സാ​പ​ത്രം ന​ല്‍​കു​ക​യും ചെ​യ്തു.

പ്ര​തി​രോ​ധ ചു​വ​രെ​ഴു​ത്ത് തു​ട​രു​ന്ന​തി​നു​ള്ള ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ധ​ന​സ​ഹാ​യ​വും പ്രോ​ത്സാ​ഹ​ന​വു​മാ​യി 5000 രൂ​പ​യും കൈ​മാ​റി. ‘ത​ന്‍റെ ചു​വ​രെ​ഴു​ത്തും വ​ര​ക​ളും കൊ​റോ​ണ​യ്ക്കെ​തിരേയു​ള്ള പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ളാ​യ മാ​സ്ക് വ​യ്ക്ക​ല്‍, സാ​നി​റ്റൈസ​ര്‍ ഉ​പ​യോ​ഗം, സോ​പ്പു​പ​യോ​ഗി​ച്ച് കൈ​ക​ഴു​ക​ല്‍ എ​ന്നി​വ ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ല്‍ ഊ​ട്ടി ഉ​റ​പ്പി​ക്കു​ന്ന​തി​നു സ​ഹാ​യ​ക​മാ​കു​മെ​ന്നാ​ണ് ന​ടേ​ശ​ന്‍റെ വി​ശ്വാ​സം. ആ​ളു​ക​ള്‍ കൂ​ടു​ത​ല്‍ എ​ത്തു​ന്ന നേ​താ​ജി, ത​മ്പ​ക​ച്ചു​വ​ട്, കോ​മ​ള​പു​രം, ഗു​രു​പു​രം, പു​ന്ന​പ്ര, മു​ഹ​മ്മ തു​ട​ങ്ങി​യ ജം​ഗ്ഷ​നു​ക​ളി​ലെ​ല്ലാം ന​ടേ​ശ​ന്‍റെ ചു​വ​രെ​ഴു​ത്ത് പ​തി​ഞ്ഞു​ക​ഴി​ഞ്ഞു.

പ​ര​സ്യ​മേ​ഖ​ല​യി​ല്‍ ചു​വ​രെ​ഴു​ത്തും പെ​യി​ന്‍റിം​ഗു​മാ​ണ് ന​ടേ​ശ​ന്‍റെ ഏ​ക ജീ​വി​ത മാ​ർ​ഗം. സ്കൂ​ള്‍, ജ്വ​ല്ല​റി​ക​ള്‍ എ​ന്നി​വ​യ്ക്കുവേ​ണ്ടി വ​ര​ച്ചു ന​ല്‍​കാ​റു​ണ്ട്. 33 വ​ര്‍​ഷ​മാ​യി ഈ ​മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​താ​യി ന​ടേ​ശ​ന്‍ പ​റ​ഞ്ഞു. ഭാ​ര്യ ജ​യ വീ​ട്ട​മ്മ​യാ​ണ്. മ​ക്ക​ളാ​യ അ​ഗ്ര​ജ് ന​ടേ​ശ​ന്‍ ഗ​വൺമെന്‍റ് ഐ​ടി​ഐ വി​ദ്യാ​ര്‍​ഥി​യും ഷി​യ ന​ടേ​ശ​ന്‍ എ​ന്‍​ജി​നി​യ​റി​ഗ് കോ​ള​ജ് വി​ദ്യാ​ര്‍​ഥി​യും അ​ര്‍​ണ​വ് സ്കൂ​ള്‍ വി​ദ്യാ​ർ​ഥി​യു​മാ​ണ്.