ഫ്രീ ​ത്രോ ച​ല​ഞ്ച്: ആ​ശം​സ​യു​മാ​യി ജി​ല്ലാ ഒ​ളിന്പിക്സ് അ​സോ​സി​യേ​ഷ​ന്‍
Thursday, July 22, 2021 10:43 PM IST
ആ​ല​പ്പു​ഴ: ഒ​ളിന്പിക്സി​നെ സ്വാ​ഗ​തം ചെ​യ്തു ജി​ല്ലാ ഒ​ളിന്പിക് അ​സോ​സി​യേ​ഷ​നും റ്റിഡി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഫു​ട്‌​ബോ​ള്‍ ടീ​മും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ഫ്രീ ​ത്രോ ച​ല​ഞ്ച് എ​ച്ച്. സ​ലാം എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ഒ​ളിന്പി​ക് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് വി.ജി. വി​ഷ്ണു അ​ധ്യ​ക്ഷ​ത വഹിച്ചു. കോ​ള​ജ് യൂ​ണി​യ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ലി​യ സ​ഫ​റു​ള്ള, വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സേ​തു​ല​ക്ഷ്മി, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് സു​ഹൈ​ല്‍, കോ​ള​ജ് ഫു​ട്‌​ബോ​ള്‍ ടീം ​ക്യാ​പ്റ്റ​ന്‍ എം. ​നാ​ഫി എ​ന്നി​വ​ര്‍ പങ്കെടുത്തു.

വ്യാ​ജ പ്ര​ച​ാര​ണ​ങ്ങ​ളി​ൽ
വി​ശ്വ​സി​ക്ക​രു​തെന്ന്

ആ​ല​പ്പു​ഴ: ഡ​യാ​ലി​സി​സ് ചെ​യ്യു​ന്ന രോ​ഗി​ക​ൾ​ക്ക് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് എ​ല്ലാ മാ​സ​വും 4000 രൂ​പ ചി​കി​ത്സ സൗ​ക​ര്യം അ​നു​വ​ദി​ക്കു​ന്ന​താ​യും അ​ർ​ഹ​ത​യു​ള്ള രോ​ഗി​ക​ൾ ആ​ശാ പ്ര​വ​ർ​ത്ത​ക​ർ വ​ഴി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും കാ​ണി​ച്ച് സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​രു​ന്ന അ​റി​യി​പ്പു​മാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന് യാ​തൊ​രു ബ​ന്ധ​വു​മി​ല്ല. ജി​ല്ല​ാ പ​ഞ്ചാ​യ​ത്ത് ന​ട​പ്പ് സാ​മ്പ​ത്തി​ക​വ​ർ​ഷം ഡ​യാ​ലി​സി​സ് രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സാ​സ​ഹാ​യം ന​ൽ​കു​ന്ന​തി​ന് പ്രോ​ജ​ക്ട് ഏ​റ്റെ​ടു​ത്തി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ ആ​ല​പ്പു​ഴ ജി​ല്ല​ക്കാ​ർ വ്യാ​ജ പ്ര​ച​ാര​ണ​ങ്ങ​ളി​ൽ വി​ശ്വ​സി​ക്ക​രു​തെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.