ബി​പി​ൻ സി ​ബാ​ബു ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്
Friday, July 23, 2021 10:27 PM IST
ആ​ല​പ്പു​ഴ: ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റായി കൃ​ഷ്ണ​പു​രം ഡി​വി​ഷ​നി​ൽനി​ന്നു​ള്ള എ​ൽ​ഡി​എ​ഫ് പ്ര​തി​നി​ധി ബി​പി​ൻ സി. ​ബാ​ബു​വി​നെ തെ​ര​ഞ്ഞെ​ടു​ത്തു. യുഡിഎ​ഫ് അം​ഗ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പി​ൽനി​ന്ന് വി​ട്ടു​നി​ന്നു. വൈ​സ്പ്ര​സി​ഡ​ന്‍റായി​രു​ന്ന ദ​ലീ​മ ജോ​ജോ അ​രൂ​ർ എം​എ​ൽ​എ ആ​യ​തോ​ടെ വ​ന്ന ഒ​ഴി​വി​ലേ​ക്കാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ്. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ജേ​ശ്വ​രി പു​തി​യ വൈ​സ്പ്ര​സി​ഡ​ന്‍റിനു സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. ക​ള​ക്ട​ർ എ. അ​ല​ക്സാ​ണ്ട​ർ സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

അ​ക്ഷ​യ​ശ്രീ പു​ര​സ്കാ​രം
കെ.​പി. ശു​ഭ​കേ​ശ​ന്

ആ​ല​പ്പു​ഴ: ഇ​ൻ​ഫോ​സി​സി​ന്‍റെ സ​ഹ​സ്ഥാ​പ​ക​നും മു​ൻ സി​ഇ​ഒ​യും ആ​യി​രു​ന്ന എ​സ്.​ഡി. ഷി​ബു​ലാ​ൽ ത​ന്‍റെ മാ​താ​പി​താ​ക്ക​ളു​ടെ സ്മ​ര​ണ​യ്ക്കാ​യി രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള സ​രോ​ജി​നി-​ദാ​മോ​ദ​ര​ൻ ഫൗ​ണ്ടേ​ഷ​ൻ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള അ​ക്ഷ​യ​ശ്രീ പു​ര​സ്കാ​രം കെ.​പി. ശു​ഭ​കേ​ശ​ന്. ഒ​രു​ല​ക്ഷം രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വു​മ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഹ​രി​ത​മി​ത്ര പു​ര​സ്കാ​രം, ഗ​വ​ർ​ണ​റു​ടെ പു​ര​സ്കാ​രം, കാ​യം​കു​ളം കൃ​ഷി​വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ന്‍റെ പു​ര​സ്കാ​രം, അ​ക്ഷ​യ​ശ്രീ ജി​ല്ലാ​ത​ല പു​ര​സ്കാ​രം തു​ട​ങ്ങി നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യി​ട്ടു​ള്ള വ്യ​ക്തി​യാ​ണ് ശു​ഭ​കേ​ശ​ൻ. പ​ത്താം​ക്ലാ​സി​ൽ പ​ഠി​ക്കു​ന്പോ​ൾ കാ​ർ​ഷി​ക​ വൃ​ത്തി​യി​ലേ​ക്കി​റ​ങ്ങി​യ ശു​ഭ​കേ​ശ​ൻ ഇ​പ്പോ​ൾ ഇ​രു​പ​ത് ഏ​ക്ക​റി​ൽ വ​രെ കൃ​ഷി ചെ​യ്യു​ന്നു​ണ്ട്.
ഭ​ക്ഷ്യാ​വ​ശ്യ​ത്തി​നും വി​ത്തി​നു​മാ​യി പ്ര​ത്യേ​ക​മാ​ണ് കൃ​ഷി ചെ​യ്യു​ന്ന​തും. ഫൗ​ണ്ടേ​ഷ​ന്‍റെ ജി​ല്ലാ​ത​ല കാ​ർ​ഷി​ക പു​ര​സ്കാ​ര​ങ്ങ​ളും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ജൈ​വ​കൃ​ഷി​യി​ലെ സ​മ​ഗ്ര സം​ഭാ​വ​ന​യ്ക്കു​ള്ള പു​ര​സ്കാ​രം അ​ട്ട​പ്പാ​ടി സ്വ​ദേ​ശി ഏ​ബ്ര​ഹാം കൂ​ത്തോ​ട്ടി​ലി​നും ല​ഭി​ച്ചു.