നാട്ടുമാവ് സം​ര​ക്ഷണം: ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു
Friday, July 23, 2021 10:29 PM IST
ആ​ല​പ്പു​ഴ: സം​സ്ഥാ​ന​ത്തെ പ​ട്ട​ണ​ങ്ങ​ളി​ലെ വീ​ട്ടു​മാ​വു​ക​ളെ സം​ര​ക്ഷി​ച്ച് മാ​ങ്ങ ഉ​ത്പാ​ദ​നം കൂ​ട്ടാ​നു​ള്ള സ​മ​ഗ്ര പ​ദ്ധ​തി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും കൃ​ഷി മ​ന്ത്രി പി. പ്ര​സാ​ദി​നും ആ​ല​പ്പു​ഴ ത​ത്തം​പ​ള്ളി റ​സി​ഡന്‍റ്സ് അ​സോ​സി​യേ​ഷ​ൻ (ടി​ആ​ർ​എ) പ്ര​സി​ഡ​ന്‍റ് തോ​മ​സ് മ​ത്താ​യി ക​രി​ക്കം​പ​ള്ളി​ൽ ന​ല്കി​യ നി​വേ​ദ​നം പ​രി​ഗ​ണി​ച്ചാ​ണ് ന​ട​പ​ടി.
മു​ഖ്യ​മ​ന്ത്രി​ക്കു ന​ല്കി​യ നി​വേ​ദ​നം കൃ​ഷിവ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി-​അ​ഗ്രി​ക്ക​ൾ​ച്ച​ർ പ്രൊ​ഡ​ക്ഷ​ൻ ക​മ്മീ​ഷ​ണ​ർ ഇ​ഷി​ത റോ​യി​ക്ക് പ​രി​ഗ​ണ​ന​യ്ക്കാ​യി കൈ​മാ​റി​യി​രു​ന്നു.
പി​ന്നീ​ട് തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി കൃ​ഷി ഡ​യ​റ​ക്ട​ർ ഡോ. ​കെ. വാ​സു​കി​യെ ഏ​ൽ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. നി​ല​വി​ൽ ഇതരസം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്ന് എ​ത്തി​ക്കു​ന്ന മാ​ങ്ങ പ​ഴു​പ്പി​ക്കാ​ൻ വി​ഷ​രാ​സ​വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ആ​രോ​ഗ്യ​ത്തി​നു ഭീ​ഷ​ണി​യാ​കു​ന്ന​താ​യി പ​രാ​തി നി​ല​നി​ല്ക്കു​ന്നു​ണ്ട്. മാ​ങ്ങ പു​ഴുതി​ന്ന് ന​ശി​ക്കാ​തെ വി​ള​വെ​ടു​ത്ത് പ​ഴു​പ്പി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ശാ​സ്ത്രീ​യ​മാ​യ ന​ട​പ​ടി​ക​ളാ​ണ് സ​ർ​ക്കാ​ർ​ത​ല​ത്തി​ൽ എ​ത്ര​യും വേ​ഗം ഉ​ണ്ടാ​കേ​ണ്ട​തെന്ന് നിവേദനത്തി ൽ പറയു ന്നു.