മാ​തൃ-​പി​തൃ​വേ​ദി പ്ര​വ​ർ​ത്ത​നവ​ർ​ഷ ഉ​ദ്ഘാ​ട​നം നടത്തി
Saturday, July 24, 2021 9:59 PM IST
ആ​ല​പ്പു​ഴ: ചാ​ത്ത​നാ​ട് സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ദേ​വാ​ല​യ​ത്തി​ലെ മാ​തൃ-​പി​തൃ​വേ​ദി പ്ര​വ​ർ​ത്ത​നവ​ർ​ഷ ഉ​ദ്ഘാ​ട​നം ഫൊ​റോ​നാ ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് താ​ന്നി​യ​ത്ത് നി​ർ​വ​ഹി​ച്ചു. വി​കാ​രി ഫാ. ​മാ​ർ​ട്ടി​ൻ അ​ധ്യ​ക്ഷ​ത വഹിച്ചു. ഫോ​റോ​ന ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ഡാ​ലി​യ തെ​രേ​സ് മാ​ർ​ഗരേ​ഖ പ്ര​കാ​ശ​നം ചെ​യ്തു. പി​തൃ​വേ​ദി ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് റോ​യ് വേ​ലി​ക്കെ​ട്ടി​ൽ, മാ​തൃ​വേ​ദി ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് നി​ഷ ലെ​സ്‌​ലി, ഫൊ​റോ​നാ സെ​ക്ര​ട്ട​റി ഷി​ബു ജോ​ർ​ജ്, യൂ​ണി​റ്റ് കൗ​ൺ​സി​ല​ർ ഷാ​ജി സാ​ന്ദ്രം, പി​തൃ​വേ​ദി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് രാ​ജു യോ​ഹ​ന്നാ​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു.

ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന്

മ​ങ്കൊ​മ്പ്: നീ​ലം​പേ​രൂ​ർ-​പ​ള്ളി​ക്കൂ​ട്ടു​മ്മ റോ​ഡി​ന്‍റെ ഭാ​ഗ​മാ​യ പു​ളി​ങ്കു​ന്ന് പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങാ​നു​ള്ള ന​ട​പ​ടി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് പു​ളി​ങ്കു​ന്ന് മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. പ​ലത​വ​ണ ബ​ജ​റ്റി​ൽ ടോ​ക്ക​ൺ തു​ക വ​ച്ച​ത​ല്ലാ​തെ പാ​ല​ത്തി​നാ​യി മ​റ്റു യാ​തൊ​രു ന​ട​പ​ടി​ക​ളും ന​ട​ന്നി​ട്ടി​ല്ല. വി​ശ​ദ​മാ​യ പ​ദ്ധ​തി റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി ആ​വ​ശ്യ​മാ​യ തു​ക അ​നു​വ​ദി​ക്ക​ക​ണം. കാ​വാ​ലം-​ത​ട്ടാ​ശേ​രി പാ​ല​ത്തി​നൊ​പ്പം പു​ളി​ങ്കു​ന്ന് പാ​ല​വും നി​ർ​മി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നു യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് ഏ​ബ്ര​ഹാം യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി സ​ജി പ​ത്തി​ൽ, സി​ബി​ച്ച​ൻ പ​റ​പ്പ​ള്ളി, ജോ​സ​ഫ് കു​ര്യാ​ള, എം.​വി. ചാ​ക്കോ, ജോ​ർ​ജ് ചാ​ക്കോ, അ​നി​യ​ൻ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.