നി​ല്പ്സ​മ​രം ന​ട​ത്തും
Saturday, July 24, 2021 9:59 PM IST
മ​ങ്കൊ​മ്പ്: കേ​ര​ള സ്റ്റേ​റ്റ് ബാ​ർ​ബ​ർ-​ബ്യൂ​ട്ടി​ഷൻ അ​സോ​സി​യേ​ൻ കു​ട്ട​നാ​ട് താ​ലൂ​ക്കു ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 27ന് ​രാ​വി​ലെ 10ന് ​താ​ലൂ​ക്ക് ഓഫീ​സ് പ​ടി​ക്ക​ൽ നി​ല്പു​സ​മ​രം ന​ട​ത്തും. ഈ ​മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളോ​ട് സ​ർ​ക്കാ​ർ അ​വ​ഗ​ണ​ന കാ​ട്ടു​ന്നു​വെ​ന്നാ​രോ​പി​ച്ചു സം​സ്ഥാ​ന ക​മ്മ​ിറ്റി​യു​ടെ ആ​ഹ്വാ​ന​പ്ര​കാ​ര​മാ​ണ് സ​മ​രം ന​ട​ത്തു​ന്ന​തെ​ന്ന് സെ​ക്ര​ട്ട​റി പി.​സി. സു​രേ​ഷ്‌​കു​മാ​ർ അ​റി​യി​ച്ചു.

പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്നു

മ​ങ്കൊ​മ്പ്: കേ​ര​ള കോ​ൺ​ഗ്ര​സ് -ജോ​സ​ഫ് നെ​ടു​മു​ടി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​എ. ചാ​ക്കോ മ​ട​ക്കി​യി​ൽ, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ജോ ​നെ​ടു​ങ്ങാ​ട് എ​ന്നി​വ​ർ ത​ങ്ങ​ളു​ടെ പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്ന​താ​യി കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ണി പ​ത്രോ​സ് അ​റി​യി​ച്ചു. നെ​ടു​മു​ടി​യി​ൽ ചേ​ർ​ന്ന മ​ണ്ഡ​ലം നേ​തൃ​യോ​ഗ​ത്തി​ൽ മ​ണ്ഡ​ലം പ്ര​സി​ഡന്‍റ് തോ​മ​സു​കു​ട്ടി തൈ​ത്തോ​ട്ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ത്ത് ഫ്ര​ണ്ട് -എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷി​ബു ലു​ക്കോ​സ്, ജോ​സി പു​തു​മ​ന, ജോ​ജോ ക​വ​ല​യ്ക്ക​ൽ, മാ​ത്തുകു​ട്ടി മാ​തി​ര​മ്പ​ള്ളി, ജോ​ഷി ചെ​റു​തി​ട്ട, സേ​വ്യ​ർ തൈ​ത്തോ​ട്ടം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.