ക​യ​ര്‍​ഫെ​ഡ് സൂ​റ​റ്റ് ഷോ​റൂം ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, July 24, 2021 10:03 PM IST
ആ​ല​പ്പു​ഴ: ക​യ​ര്‍​ഫെ​ഡി​ന്‍റെ ഗു​ജ​റാ​ത്ത് സൂ​റ​റ്റി​ലു​ള്ള ന​വീ​ക​രി​ച്ച ഷോ​റൂം മ​ന്ത്രി പി. ​രാ​ജീ​വ് ഓ​ണ്‍​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു​മാ​യി 45 ഷോ​റൂ​മു​ക​ളാ​ണ് ക​യ​ര്‍​ഫെ​ഡി​ന് സ്വ​ന്ത​മാ​യു​ള്ള​ത്. ഇവയിൽ നാലെണ്ണമാണ് ഗുജറാത്തിൽ.
ഇ​തി​ല്‍ ര​ണ്ടെ​ണ്ണം ക​യ​ര്‍​ഫെ​ഡി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്വ​ന്തം കെ​ട്ടി​ട​ത്തി​ലാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ക​യ​ര്‍​ഫെ​ഡ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​ന്‍. സാ​യി​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​പ്പ​ക്സ് ബോ​ഡി ഫോ​ര്‍ ക​യ​ര്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ന്‍, ക​യ​ര്‍ വി​ക​സ​ന ഡ​യ​റ​ക്ട​ര്‍ വി.​ആ​ര്‍. വി​നോ​ദ് എ​ന്നി​വ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.