മൊ​ബൈ​ൽ ഫോ​ണ്‍ വി​ത​ര​ണം ചെ​യ്ത ു
Sunday, July 25, 2021 10:18 PM IST
ആ​ല​പ്പു​ഴ: തീ​ര​ദേ​ശ ഗ്രാ​മ​മാ​യ ഒ​റ്റ​മ​ശേ​രി​യി​ലെ കു​ട്ടി​ക​ൾ​ക്കു പ​ഠി​ക്കു​ന്ന​തി​നാ​യി 12 മൊ​ബൈ​ൽ ഫോ​ണു​ക​ൾ വി​ത​ര​ണം ചെ​യ്തു. റേ​ഡി​യോ നെ​യ്ത​ലി​ന്‍റെ സേ​വ​ന​വി​ഭാ​ഗ​ത്തി​ന്‍റെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ച് സ്നേ​ഹാ ഫൗ​ണ്ടേ​ഷ​നാ​ണ് മോ​ബൈ​ൽ ഫോ​ണു​ക​ൾ സ്പോ​ണ്‍​സ​ർ ചെ​യ്ത​ത്. ഒ​റ്റ​മ​ശേ​രി സെ​ന്‍റ് ജോ​സ​ഫ്സ് എ​ൽ​പി സ്കു​ളി​ൽ ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ൽ ക​ട​ക്ക​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് ജ​യിം​സ് ചി​ങ്കു​ത​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ആ​ല​പ്പു​ഴ രൂ​പ​താ കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​ക്രി​സ്റ്റ​ഫ​ർ അ​ർ​ത്ഥ​ശേ​രി വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ആ​ല​പ്പു​ഴ രൂ​പ​ത പി​ആ​ർ​ഒ ഫാ. ​സേ​വ്യ​ർ കു​ടി​യാം​ശേ​രി ആ​മു​ഖ വി​വ​ര​ണം ന​ൽ​കി.
ഓ​ൾ കേ​ര​ളാ ഫി​ഷ​ർ​മെ​ൻ വെ​ൽ​ഫ​യ​ർ ഫ​ണ്ട് ബോ​ർ​ഡ് മെ​ന്പ​ർ ഹാ​രി​സ് പ​ന​ക്ക​ൽ, പി​റ്റി​എ പ്ര​സി​ഡ​ന്‍റ് സേ​വ്യ​ർ കു​രി​ശി​ങ്ക​ൽ എ​ന്നി​വ​ർ ആ​ശം​സ അ​ർ​പ്പി​ച്ചു. ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ് രാ​ജു സ്വാ​ഗ​ത​വും ഹെ​ഡ്മി​സ്ട്ര​സ് സോ​ണി​യാ കൃ​ത​ജ്ഞ​ത​യും പ​റ​ഞ്ഞു.