പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന ഓ​ഫീ​സ് കെ​ട്ടി​ടം പു​ന​രു​ദ്ധ​രി​ച്ചു
Thursday, July 29, 2021 10:18 PM IST
മങ്കൊന്പ്: 2018 ലെ ​പ്ര​ള​യ​ത്തി​ൽ സാ​ര​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച വെ​ളി​യ​നാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​റു​ടെ കാ​ര്യാ​ല​യം പു​ന​രു​ദ്ധ​രി​ച്ചു. പ്ര​ള​യ​ത്തി​ൽ വെ​ള്ളം ക​യ​റി ഓ​ഫീ​സ​റു​ടെ കാ​ര്യാ​ല​യം ന​ശി​ച്ച​തി​നെ തു​ട​ർ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ര​ണ്ടാം നി​ല​യി​ൽ പ​ട്ടി​ക​ജാ​തി ക്ഷേ​മ ഓ​ഫീ​സി​ലാ​യി​രു​ന്നു കാ​ര്യാ​ല​യം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്.
പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ശേ​ഷം താ​ഴ​ത്തെ നി​ല​യി​ൽ കാ​ര്യാ​ല​യം പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യി. നാ​ലേ​കാ​ൽ ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​റു​ടെ കാ​ര്യാ​ല​യം പു​തു​ക്കി​പ്പ​ണി​ത​ത്. പു​ന​രു​ദ്ധ​രി​ച്ച ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​വി. വി​ശ്വം​ഭ​ര​ൻ നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ബ്ലോ​ക്ക് ഡ​വ​ല​പ്‌​മെ​ന്‍റ് ഓ​ഫീ​സ​ർ ജെ. ​ലാ​ൽ കു​മാ​ർ, അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ഷൈ​ല​ജ, ബ്ലോ​ക്ക് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.