സൗ​ജ​ന്യ ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ഇ​ന്നു​മു​ത​ൽ
Friday, July 30, 2021 11:42 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് 19 മ​ഹാ​മാ​രി​യു​ടെ ര​ണ്ടാം വ്യാ​പ​നം നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ളു​ടെ അ​തി​ജീ​വ​ന​ത്തി​ന് തു​ണ​യാ​യി സ​ർ​ക്കാ​ർ എ​ല്ലാ കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്കും റേ​ഷ​ന്‍ ക​ട​ക​ള്‍ വ​ഴി ന​ല്‍​കു​ന്ന സൗ​ജ​ന്യ ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ഇ​ന്നു​മു​ത​ല്‍​ആ​രം​ഭി​ക്കും. 15 വി​ഭ​വ​ങ്ങ​ളാ​ണ് ഭ​ക്ഷ്യ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​ത​ര​ണം ചെ​യ്യു​ന്ന സൗ​ജ​ന്യ ഓ​ണ​ക്കി​റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ജി​ല്ല​യി​ല്‍ ആ​കെ 6.04 ല​ക്ഷം റേ​ഷ​ന്‍ കാ​ര്‍​ഡു​ട​മ​ക​ള്‍​ക്ക് ഓ​ണ​ക്കി​റ്റ് ല​ഭി​ക്കും. തു​ണി​സ​ഞ്ചി​യി​ലാ​ണ് ഭ​ക്ഷ്യ വ​സ്തു​ക്ക​ളു​ടെ കി​റ്റ് ത​യാ​റാ​ക്കു​ന്ന​ത്. കി​റ്റ് ത​യാ​റാ​ക്കു​ന്ന ജോ​ലി​ക​ൾ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ജി​ല്ല​യി​ൽ സ​പ്ലൈ​കോ​യു​ടെ കീ​ഴി​ല്‍ 27 പാ​ക്കിം​ഗ് കേ​ന്ദ്ര​ങ്ങ​ളി​ലാ​യാ​ണ് കി​റ്റ് നി​റ​യ്ക്ക​ൽ പു​രോ​ഗ​മി​ക്കു​ന്ന​ത്. ഇ​തി​നാ​യു​ള്ള ജീ​വ​ന​ക്കാ​രെ​യും സ​പ്ലൈ​കോ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.
ആ​ദ്യ​ഘ​ട്ട വി​ത​ര​ണ​ത്തി​നു​ള്ള കി​റ്റു​ക​ൾ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ത​ന്നെ റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ എ​ത്തി​ക്കും. ജി​ല്ല​യി​ല്‍ ആ​കെ 6,04962 റേ​ഷ​ന്‍ കാ​ര്‍​ഡ് ഉ​ട​മ​ക​ളാ​ണ് ഉ​ള്ള​ത്. ഇ​തി​ല്‍ എ​എ​വൈ വി​ഭാ​ഗ​ത്തി​ലു​ള്ള 40,271 പേ​ര്‍​ക്കാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ല്‍ ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ചെ​യ്യു​ക. തു​ട​ര്‍​ന്ന് മു​ന്‍​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട 2,53,972 കാ​ര്‍​ഡു​ട​മ​ക​ള്‍​ക്ക് വി​ത​ര​ണം ന​ട​ത്തും.
പി​ന്നീ​ട് നോ​ണ്‍ പ്ര​യോ​രി​റ്റി സ​ബ്സി​ഡി വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട 1,42219 പേ​ര്‍​ക്കും ശേ​ഷ​മു​ള്ള നോ​ണ്‍ പ്ര​യോ​രി​റ്റി നോ​ണ്‍ സ​ബ്സി​ഡി വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട 1,67,590 കാ​ര്‍​ഡു​ട​മ​ക​ള്‍​ക്കും കി​റ്റു ല​ഭി​ക്കും.