ഫോ​ട്ടോഗ്രഫ​ർ കെ. ​ര​വീ​ന്ദ്ര​നാ​ഥി​നെ അ​നു​സ്മ​രി​ച്ചു
Saturday, July 31, 2021 10:11 PM IST
കാ​യം​കു​ളം : ഓ​ൾ കേ​ര​ള ഫോ​ട്ടോ​ഗ്ര​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കാ​ർ​ത്തി​ക​പ്പ​ള്ളി മേ​ഖ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ട​ന​യു​ടെ ആ​ദ്യ​കാ​ല ഭാ​ര​വാ​ഹി​യും ഫോ​ട്ടോ​ഗ്രാ​ഫ​റു​മാ​യി​രു​ന്ന കെ ​ര​വീ​ന്ദ്ര​നാ​ഥി​നെ അ​നു​സ്മ​രി​ച്ചു. സം​സ്ഥാ​ന ക്ഷേ​മ​നി​ധി ചെ​യ​ർ​മാ​ൻ ബി. ​ര​വീ​ന്ദ്ര​ൻ യോ​ഗം ഉ​ദ്ഘാ​ട​നം​ചെ​യ്തു. മേ​ഖ​ല പ്ര​സി​ഡ​ന്‍റ് എ​സ്. മോ​ഹ​ന​ൻ പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​ആ​ർ.​ സു​ദ​ർ​ശ​ന​ൻ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി. എ​സ്. സ​ജു, ആ​ർ. അ​ര​വി​ന്ദ​ൻ, ഗോ​പി​നാ​ഥ​പ​ണി​ക്ക​ർ, പി.​ജെ. തോ​മ​സ്, ജി. ​ജോ​സ​ഫ്, അ​രു​ൺ ചെ​റി​യാ​ൻ, മ​നു​ആ​ർ. വി​ജ​യ്, ബി.​എം. ഇ​ർ​ഷാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഹെ​ൽ​ത്ത് ക്ല​ബ്
പ്ര​വ​ർ​ത്ത​നം തുടങ്ങി

ഹ​രി​പ്പാ​ട്: കു​മാ​ര​പു​രം പൊ​ത്ത​പ്പ​ള്ളി കെ​കെ​കെ​വി​എം​എ​ച്ച്എ​സി​ലെ ഹെ​ൽ​ത്ത് ക്ല​ബ്ബിന്‍റെ 2021 ലെ ​പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം റി​ട്ട.​ഡി​സ്ട്രി​ക്ട് ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് ര​വീ​ന്ദ്ര​ൻ​പി​ള്ള നി​ർ​വ​ഹി​ച്ചു. മ​ഴ​ക്കാ​ല​രോ​ഗ പ്ര​തി​രോ​ധം, കോ​വി​ഡ് പ്ര​തി​രോ​ധം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്ലാ​സു​ക​ൾ ന​ട​ത്തി. പി​ടി​എ പ്ര​സി​ഡ​ന്‍റ് സാ​ദി​ഖ് ഇ​രു​വേ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് ഡി.​ആ​ർ. ജ​യ, ഡി. ​മാ​ലി​നി, ധ​ന്യ എ​സ്. മു​ര​ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ർ ബി. ​സു​ഭാ​ഷ് സ്വാ​ഗ​ത​വും ഹെ​ൽ​ത്ത് ക്ല​ബ് ക​ൺ​വീ​ന​ർ വി. ​ഇ​ന്ദു​ലേ​ഖ ന​ന്ദി​യും പ​റ​ഞ്ഞു.